തെ​ർ​മ​ൽ സ്കാ​ന​ർ ന​ൽ​കി
Thursday, July 2, 2020 10:31 PM IST
എ​ട​ത്വ: മേ​ജ​ർ ര​വി എ​ട​ത്വ ഡി​പ്പോ​യ്ക്ക് തെ​ർ​മ​ൽ സ്കാ​ന​ർ ന​ൽ​കി. കു​ട്ട​നാ​ട്ടി​ലെ ഏ​ക​ഡി​പ്പോ​യാ​യ എ​ട​ത്വ ഡി​പ്പോ​യെ അ​വ​ഗ​ണി​ക്കു​ന്ന​താ​യി ക​ണ്ട​ക്ട​ർ എ​സ്.​എം ഷീ​ബാ​മോ​ൾ ഫേ​സ്ബു​ക്കി​ലൂ​ടെ ന​ൽ​കി​യ സ​ന്ദേ​ശം സി​നി​മ സം​വി​ധാ​യ​ക​ൻ മേ​ജ​ർ ര​വി​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ട്ട​താ​ണ് ഡി​പ്പോ​യ്ക്കു അ​ത്യാ​ധു​നി​ക രീ​തി​യി​ലു​ള്ള നാ​ലു തെ​ർ​മ​ൽ സ്കാ​ന​റു​ക​ൾ ല​ഭി​ക്കാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​ന്ന​ലെ ഡി​പ്പോ​യി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ മേ​ജ​ർ ര​വി​യു​ടെ കൈ​യി​ൽ നി​ന്ന് ഡി​പ്പോ ഇ​ൻ​സ്പ​ക്ട​ർ ഇ​ൻ​ചാ​ർ​ജ് ബി. ​ര​മേ​ശ് കു​മാ​ർ ഏ​റ്റു​വാ​ങ്ങി. ച​ട​ങ്ങി​ൽ ത​ല​വ​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ർ പി​ഷാ​ര​ത്ത്, കെ. ​പ​ത്മ​കു​മാ​ർ, എ​സ്. അ​ജി​ത്ത്, കെ.​കെ ഷാ​ജി, സ​ജി സാ​മു​വേ​ൽ, ഡി. ​വി​നോ​ദ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.