പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ ബോ​ട്ട് നി​ർ​മി​ച്ച് യു​വാ​ക്ക​ൾ
Thursday, July 2, 2020 10:35 PM IST
എ​ട​ത്വ: പ്ര​ള​യ​ത്തെ അ​തി​ജീ​വി​ക്കാ​ൻ റെ​സ്ക്യു ബോ​ട്ട് നി​ർ​മി​ച്ച് യു​വാ​ക്ക​ൾ. ത​ല​വ​ടി സ്വ​ദേ​ശി​ക​ളാ​യ വ​ട്ട​ക്ക​ളം ബി​ബി​നും ചൂ​ര​ക്കാ​ട് അ​ല​നും ചേ​ർ​ന്നാ​ണ് ബോ​ട്ട് നി​ർ​മിക്കു​ന്ന​ത്. മ​ഹാപ്ര​ള​യ​ത്തെ മു​ന്നി​ൽ ക​ണ്ട് നാ​ടി​ന്‍റെ ര​ക്ഷ​യ്ക്കാ​യി വി​ദേ​ശ സാ​ങ്കേ​തി​ക വി​ദ്യ ഉ​പ​യോ​ഗി​ച്ചാ​ണ് റെ​സ്ക്യൂ ബോ​ട്ട് നി​ർ​മി​ക്കു​ന്ന​ത്.

വെ​ള്ള​ത്തി​ലും ക​ര​യി​ലും ഒ​രേപോ​ലെ സ​ഞ്ച​രി​ക്കാ​വു​ന്ന പ്ര​ത്യേ​ക​ത​യു​മു​ണ്ട്. മു​ൻ​വ​ശം പ​ര​ന്ന​താ​ണെ​ങ്കി​ലും വെ​ള്ള​ത്തി​ലൂ​ടെ തെ​ന്നി നീ​ങ്ങാ​ൻ ക​ഴി​യു​ന്ന ത​ര​ത്തി​ൽ ഒ​രേസ​മ​യം പ​ത്തോ​ളം പേ​ർ​ക്ക് സ​ഞ്ച​രി​ക്കാ​വു​ന്ന ത​ര​ത്തി​ലാ​ണ് ബോ​ട്ടി​ന്‍റെ നി​ർ​മ്മാ​ണ​മെ​ന്നും പ​ത്തു​പേ​ർ ക​യ​റി​യാ​ലും മൂ​ന്നി​ഞ്ചോ​ളം മാ​ത്ര​മേ വെ​ള്ള​ത്തി​ൽ താ​ഴുകയു ള്ളൂ​വെ​ന്നും യു​വാ​ക്ക​ൾ അ​വ​കാ​ശ​പ്പെ​ടു​ന്നു. ബോ​ട്ട് നി​ർ​മാ​ണ​ത്തി​ന് 75,000 രൂ​പ​യാ​ണ് ചെ​ല​വ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

35,000 രൂ​പ​യോ​ളം ഇ​തി​നോ​ട​കം ചെ​ല​വ​ഴി​ച്ചു. പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​ക​ളാ​യ യു​വാ​ക്ക​ൾ പ​ണി​ ചെ​യ്ത് മി​ച്ചം​പി​ടി​ക്കു​ന്ന കാ​ശു​കൊ​ണ്ടാ​ണ് ബോ​ട്ട് നി​ർ​മി​ക്കു​ന്ന​ത്. കോ​വി​ഡ് കാ​ല​മാ​യ​തി​നാ​ൽ പെ​യി​ന്‍റിം​ഗി​ൽനി​ന്നു​ള്ള വ​രു​മാ​നം നി​ല​ച്ചി​രി​ക്കു​ക​യാ​ണ്. തു​ട​ർ നി​ർ​മാ​ണം പൂ​ർ​ത്തീക​രി​ക്കാ​ൻ യു​വാ​ക്ക​ൾ സ്പോ​ണ്‍​സ​ർ​മാ​രെ തേ​ടു​ന്നു​ണ്ട്. പ​ണം ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് എ​ൻ​ജി​ൻ ഘ​ടി​പ്പി​ച്ച് നാ​ടി​നു സ​മ​ർ​പ്പി​ക്കാ​നാ​ണ് യു​വാ​ക്ക​ളു​ടെ തീ​രു​മാ​നം. 2018-ലെ ​പ്ര​ള​യ​ത്തി​ൽ ത​ല​വ​ടി​യി​ലെ ഉ​ൾ​പ്ര​ദേ​ശ നി​വാ​സി​ക​ൾ ക​ര​യി​ലെ​ത്താ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ നേ​രി​ൽ ക​ണ്ട​താ​ണ് ഇ​ത്ത​രം നി​ർ​മാ​ണ​ത്തി​നു പ്രേ​രി​പ്പി​ച്ച​തെ​ന്ന് ബി​ബി​നും അ​ല​നും പ​റ​ഞ്ഞു.