ടി​വി​യും സ്മാ​ർ​ട്ട് ഫോ​ണു​ക​ളും ന​ല്കി
Thursday, July 2, 2020 10:35 PM IST
മ​ങ്കൊ​ന്പ്: ക​ണ്ണാ​ടി എ​സ്എ​ച്ച് യു​പി സ്കൂ​ളി​ൽ ഓ​ണ്‍​ലൈ​ൻ പ​ഠ​ന​ത്തി​നാ​യി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ടി​വി​യും സ്മാ​ർ​ട്ട് ഫോ​ണു​ക​ളും വി​ത​ര​ണം ചെ​യ്യു​ന്ന പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി. കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്കൂ​ളി​ലെ പൂ​ർ​വ വി​ദ്യാ​ർ​ഥി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യു​ന്ന​ത്.
അ​ഞ്ചു വീ​തം ടെ​ലി​വി​ഷ​നും, സ്മാ​ർ​ട്ട് ഫോ​ണു​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. സ്കൂ​ൾ മാ​നേ​ജ​ർ സി​സ്റ്റ​ർ റെ​നി എ​ഫ്സി​സി പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും ഏ​റ്റു​വാ​ങ്ങി. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ബ്ല​സി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പി​ടി​എ പ്ര​സി​ഡ​ന്‍റ് ബി​നോ​യ് ലൂ​ക്കോ​സ്, അ​ധ്യാ​പ​ക​ർ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.