തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​ർ: ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു തു​ട​ക്ക​മാ​യി
Thursday, July 2, 2020 10:35 PM IST
അ​ന്പ​ല​പ്പു​ഴ: തോ​ട്ട​പ്പ​ള്ളി ഹാ​ർ​ബ​റി​ന്‍റെ ര​ണ്ടാം​ഘ​ട്ട നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​രം​ഭം കു​റി​ച്ച​താ​യി മ​ന്ത്രി ജി. ​സു​ധാ​ക​ര​ൻ അ​റി​യി​ച്ചു. 13.5 കോ​ടി രൂ​പ ആ​ദ്യ​മാ​യി അ​നു​വ​ദി​ച്ച് ടെ​ൻ​ഡ​ർ ചെ​യ്ത് പ്രാ​രം​ഭ​പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ക​യാ​ണ് ചെ​യ്ത​ത്. ര​ണ്ടാം​ഘ​ട്ട വി​ക​സ​ന​ത്തി​നാ​യി ഫി​ഷ​റീ​സ് ഇ​ൻ​ഫ്രാ​സ്ട്ര​ക്ച​ർ ഡ​വ​ല​പ്മെ​ന്‍റ് സ്കീ​മി​ൽ ഉ​ൾ​പ്പെ​ടു​ത്തി 96 കോ​ടി രൂ​പ​യു​ടെ പ​ദ്ധ​തി​യാ​ണ് ന​ബാ​ർ​ഡി​നാ​യി സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്. ഇ​തി​ന്‍റെ അം​ഗീ​കാ​രം ല​ഭ്യ​മാ​കു​ന്ന​തി​ന്‍റെ കാ​ല​താ​മ​സം ഒ​ഴി​വാ​ക്കി സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ഫ​ണ്ടി​ൽ നി​ന്നും 13.5 കോ​ടി രൂ​പ​യാ​ണ് ഇ​പ്പോ​ൾ അ​നു​വ​ദി​ച്ച് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​തും.

ഹാ​ർ​ബ​റി​ന്‍റെ പ​ടി​ഞ്ഞാ​റു​ഭാ​ഗ​ത്തെ ക​ര​ഭി​ത്തി​യു​ടെ 250 മീ​റ്റ​ർ വ​ട​ക്കോ​ട്ട് നീ​ളം വ​ർ​ധി​പ്പി​ക്കു​യും നി​ല​വി​ലു​ള്ള ഭി​ത്തി​യു​ടെ അ​റ്റ​കു​റ്റ​പ്പ​ണി​ക​ൾ പൂ​ർ​ത്തീ​ക​രി​ക്കു​ക​യു​മാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ തു​ട​ങ്ങു​ക. ഇ​തി​നാ​യി അ​ഞ്ഞൂ​റു​മു​ത​ൽ 2000 കി​ലോ​ഗ്രാം വ​രെ​യു​ള്ള കൂ​റ്റ​ൻ പാ​റ​ക​ൾ എ​ത്തി​ക്കും. തു​ട​ർ​ന്നു​ള്ള പ്ര​വ​ർ​ത്ത​ന​ത്തി​ൽ വ​ട​ക്കോ​ട്ടു​ള്ള ഭാ​ഗം 450 മീ​റ്റ​റി​ൽ ക​ട​ലി​ലേ​ക്ക് പു​തി​യ ഭി​ത്തി നി​ർ​മി​ക്കു​ക​യും ഹാ​ർ​ബ​ർ നി​ല​വി​ലു​ള്ള​തി​നേ​ക്കാ​ൾ ര​ണ്ടി​ര​ട്ടി​യാ​ക്കി വ​ലു​താ​ക്കു​ക​യും ചെ​യ്യും.

നി​ല​വി​ൽ മ​ണ്ണ​ടി​യു​ന്ന​ത​ട​ക്കം ഒ​ഴി​വാ​ക്കു​ന്ന രീ​തി​യാ​ണ് 96 കോ​ടി രൂ​പ മു​ട​ക്കു​ന്ന പു​തി​യ പ​ദ്ധ​തി​യു​ള്ള​ത്. നി​ല​വി​ൽ 13.5 കോ​ടി രൂ​പ​യ്ക്ക് ചെ​യ്യു​ന്ന പ്ര​വൃ​ത്തി ആ​റു​മാ​സ​ത്തി​ന​കം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് നി​ർ​ദേ​ശി​ച്ചി​രി​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഒൗ​ദ്യോ​ഗി​ക ഉ​ദ്ഘാ​ട​നം ഫി​ഷ​റീ​സ് മ​ന്ത്രി ജെ. ​മേ​ഴ്സി​ക്കു​ട്ടി​യ​മ്മ​യും മ​ന്ത്രി ജി. ​സു​ധാ​ക​ര​നും കൂ​ടി പ​ങ്കെ​ടു​ത്ത് പി​ന്നീ​ട് ന​ട​ത്തും.