സ്ഥ​ല​മെ​ടു​പ്പ് ആ​രം​ഭി​ക്കാ​തെ ക​ബ​ളി​പ്പി​ക്കു​ന്നുവെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ
Thursday, July 2, 2020 10:35 PM IST
മ​ങ്കൊ​ന്പ്: എ​ൽ​എ​ആ​ർ​ആ​ർ ആ​ക്ട് പ്ര​കാ​രം ഉ​ത്ത​ര​വി​റ​ങ്ങി​യി​ട്ടു പോ​ലും സ്ഥ​ല​മെ​ടു​പ്പ് ആ​രം​ഭി​ക്കാ​തെ എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ ജ​ന​ങ്ങ​ളെ ക​ബ​ളി​പ്പി​ക്കു​ക​യാ​ണെ​ന്ന് കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി ആ​രോ​പി​ച്ചു. അ​ടി​യ​ന്ത​ര​മാ​യി കാ​വാ​ലം-​ത​ട്ടാ​ശേ​രി പാ​ലം നി​ർ​മി​ക്ക​ണം എ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് കു​ട്ട​നാ​ട് നി​യോ​ജ​ക മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ കെ. ​ഗോ​പ​കു​മാ​ർ ന​ട​ത്തി​യ സ​ത്യാ​ഗ്ര​ഹ സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഗ​താ​ഗ​ത പ്രാ​ധാ​ന്യം ക​ണ​ക്കി​ലെ​ടു​ത്താ​ൽ കു​ട്ട​നാ​ട്ടി​ൽ ആ​ദ്യം പൂ​ർ​ത്തി​യാ​ക്കേ​ണ്ട​താ​യി​രു​ന്നു ത​ട്ടാ​ശേ​രി പാ​ലം. സം​സ്ഥാ​ന ഭ​ര​ണ​വും പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​വും ക​യ്യി​ലു​ണ്ടാ​യി​ട്ടും പ്രാ​ഥ​മി​ക ന​ട​പ​ടി​ക​ൾ പോ​ലും പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം ആ​രോ​പി​ച്ചു.
കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ്് ജോ​സ​ഫ് ചേ​ക്കോ​ട​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ തി​രു​വ​ഞ്ചൂ​ർ രാ​ധാ​കൃ​ഷ്ണ​ൻ, അ​ല​ക്സ് മാ​ത്യു, വി.​കെ. സേ​വ്യ​ർ, ജെ.​റ്റി. റാം​സേ, ബി​ജു പാ​ല​ത്തി​ങ്ക​ൽ, സ​ജി ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു ഉ​ദ്ഘാ​ട​നം ചെ​യ്തു. കാ​വാ​ലം മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പി. ​ഉ​ദ​യ​കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി.