ഡോ​ക്ട​ർ അ​റ്റ് ഹോം ​പ​ദ്ധ​തി​ക്ക് തു​ട​ക്കം
Thursday, July 2, 2020 10:35 PM IST
അ​ന്പ​ല​പ്പു​ഴ: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തിന്‍റെ കീ​ഴി​ൽ ഡോ​ക്ട​ർ അ​റ്റ് ഹോം ​പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ചു. അ​ന്പ​ല​പ്പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തും, സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫോ​റം ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മി​റ്റി​യും കേ​ര​ള മെ​ഡി​ക്ക​ൽ ആ​ൻ​ഡ് സെ​യി​ൽ​സ് റെ​പ്രസെന്‍റേ​റ്റീ​വ്സ് അ​സോ​സി​യേ​ഷ നും ​ചേ​ർ​ന്ന് വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ പ്ര​ഫ​സ​റും, സീ​നി​യ​ർ ഫി​സി​ഷ്യ​നു​മാ​യ ഡോ. ​ബി. പ​ത്മ​കു​മാ​റി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെയാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കി​യ​ത്. തു​ട​ർ ചി​കി​ത്സ​യ്ക്ക് ബു​ദ്ധി​മു​ട്ടു​ന്ന രോ​ഗി​ക​ൾ​ക്ക് വീ​ടു​ക​ളി​ലെ​ത്തി സൗ​ജ​ന്യ ചി​കി​ത്സ​യും മ​രു​ന്നും ന​ൽ​കു​ന്ന​താ​ണ് ഡോ​ക്ട​ർ അ​റ്റ് ഹോം.
​പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന് കീ​ഴി​ലു​ള്ള അ​ഞ്ചു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ കോ​വി​ഡ് മൂ​ലം തു​ട​ർ​ചി​കി​ത്സ ന​ട​ത്താ​ൻ പ​റ്റാ​തെ വ​ന്ന​വ​രു​ടെ വീ​ടു​ക​ളി​ലെ​ത്തി ചി​കി​ത്സ ന​ൽ​കും. പാ​ലി​യേ​റ്റീ​വ് ന​ഴ്സ്, ലാ​ബ് ടെ​ക്നീ​ഷ്യന്മാ​ർ അ​ട​ക്ക​മു​ള്ള​വ​ർ ഷു​ഗ​ർ, പ്ര​ഷ​ർ, കോ​ള​സ്ട്രോ​ൾ, ഇ​എ​സ്ആ​ർ, യൂ​റി​ക്ക് ആ​സി​ഡ് തു​ട​ങ്ങി​യ പ​രി​ശോ​ധ​ന​ക​ളും വീ​ടു​ക​ളി​ൽ ന​ട​ത്തും. ബു​ധ​നാ​ഴ്ച​ക​ളി​ൽ ഒാരോ പ​ഞ്ചാ​യ​ത്തെ​ന്ന ക്ര​മ​ത്തി​ലാ​യി​രി​ക്കും പ​രി​ശോ​ധ​ന.
പു​ന്ന​പ്ര വ​ട​ക്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലാ​ണ് പ​ദ്ധ​തി​ക്ക് തു​ട​ക്കം കു​റി​ച്ച​ത്. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എം. ജു​നൈ​ദ്, ബി​ഡി​ഒ ജോ​സ​ഫ്, സീ​നി​യ​ർ സി​റ്റി​സ​ണ്‍ ഫേ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എം. ​ശ്രീ​കു​മാ​ര​ൻ ത​ന്പി, സെ​ക്ര​ട്ട​റി പു​രു​ഷോ​ത്ത​മ​ൻ പി​ള്ള, പ്ര​ഫ. ഗോ​പി​നാ​ഥ​ൻ​പി​ള്ള, ക​ഐം​എ​സ്ആ​ർ​എ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ശ്രീ​വാ​സ് തോ​ളൂ​ർ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.