ച​ട​ങ്ങു​ക​ളി​ൽ ഒ​തു​ങ്ങി മൂ​ലം വ​ള്ളം​ക​ളി
Saturday, July 4, 2020 10:20 PM IST
മ​ങ്കൊ​ന്പ്: ആ​ർ​പ്പും ആ​ര​വ​ങ്ങ​ളു​മാ​യി കു​ട്ട​നാ​ട്ടി​ലെ ജ​ല​മേ​ള സീ​സ​ണി​നു തു​ട​ക്കം കു​റി​ക്കേ​ണ്ട മൂ​ലം വ​ള്ളം​ക​ളി കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ ച​ട​ങ്ങു​ക​ളി​ൽ മാ​ത്ര​മൊ​തു​ങ്ങി. ആ​യി​ര​ങ്ങ​ൾ ഒ​ഴു​കി​യെ​ത്തേ​ണ്ട മൂ​ല​ക്കാ​ഴ്ച​യ്ക്ക് ഇ​ന്ന​ലെ സാ​ക്ഷി​ക​ളാ​യ​ത് വി​ര​ലി​ലെ​ണ്ണാ​വു​ന്ന​വ​ർ മാ​ത്രം. അ​ന്പ​ല​പ്പു​ഴ ക്ഷേ​ത്ര​ത്തി​ലെ വി​ഗ്ര​ഹ പ്ര​തി​ഷ്ഠ​യു​ടെ സ്മ​ര​ണ​ക​ൾ പു​തു​ക്കു​ന്ന മൂ​ലം​വ​ള്ളം​ക​ളി ഇ​ത്ത​വ​ണ ആ​ചാ​ര​ങ്ങ​ളി​ൽ മാ​ത്ര​മാ​യി ഒ​തു​ങ്ങു​ക​യാ​യി​രു​ന്നു.

ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ഒ​ന്നോ​ടെ പ​തി​വു തെ​റ്റി​ക്കാ​തെ ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ജി. ​ബൈ​ജു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ന്പ​ല​പ്പു​ഴ സം​ഘം ച​ന്പ​ക്കു​ളം മ​ഠം ക്ഷേ​ത്ര ക​ട​വി​ലെ​ത്തി. ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, ആ​ർ​ഡി​ഒ എ​സ്. സ​ന്തോ​ഷ്കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് ക്ഷേ​ത്ര​ത്തി​ൽ നി​ന്നും പ്ര​സാ​ദ​വും വാ​ങ്ങി​യ ശേ​ഷം സം​ഘം മാ​പ്പി​ള്ള​ശേ​രി ത​റ​വാ​ട്ടി​ലേ​ക്കു പോ​യി.

ത​റ​വാ​ട്ടി​ലെ ഇ​പ്പോ​ഴ​ത്തെ താ​മ​സ​ക്കാ​ര​നാ​യ സെ​ബാ​സ്റ്റ്യ​ൻ മാ​പ്പി​ള്ള​ശേ​രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ത്തെ സ്വീ​ക​രി​ച്ചു. തു​ട​ർ​ന്ന് അ​ന്പ​ല​പ്പു​ഴ പാ​ൽ​പ്പാ​യ​സ​വും പ്ര​സാ​ദ​വും ന​ൽ​കി​യ സം​ഘം പ​ണ്ട് വി​ഗ്ര​ഹം സൂ​ക്ഷി​ച്ചി​രു​ന്ന പൂ​ജാ​മു​റി​യി​ൽ പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തി. തു​ട​ർ​ന്ന് ച​ന്പ​ക്കു​ളം ബ​സ​ലി​ക്ക​യി​ലെ​ത്തി​യ സം​ഘ​ത്തെ ബ​സി​ലി​ക്ക റെ​ക്ട​ർ ഫാ. ​ഏ​ബ്ര​ഹാം കാ​ടാ​ത്തു​ക​ളം വ​ര​വേ​റ്റു. ബ​സ​ലി​ക്ക​യി​ലെ സ്വീ​ക​ര​ണ​ത്തി​നു ശേ​ഷം സം​ഘം അ​ന്പ​ല​പ്പു​ഴ​യി​ലേ​ക്കു മ​ട​ങ്ങി.