റോ​ഡ് നി​ർ​മാ​ണ​ത്തി​ല്‍ അ​പാ​ക​ത; സി​ട​ി​ഒ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു
Sunday, July 5, 2020 10:42 PM IST
എ​ട​ത്വ: റോ​ഡ് നി​ർ​മാ​ണ​ത്തി​ലെ അ​പാ​ക​ത ചൂ​ണ്ടി​ക്കാ​ട്ടി പ​രാ​തി ന​ല്‍​കി​യ​തോ​ടെ ചീ​ഫ് ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ചു. ത​ല​വ​ടി പ​ഞ്ചാ​യ​ത്ത് നാ​ലാം വാ​ര്‍​ഡി​ല്‍ ക​ള​ത്തി​ക്ക​ട​വ്-​മാ​മ്മൂ​ട്ടി​ല്‍​പ​ടി വ​രെ​യു​ള്ള 500 മീ​റ്റ​ര്‍ റോ​ഡ് നി​ർ​മാ​ണ​ത്തെ ചൊ​ല്ലി​യാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്. പ്ര​ധാ​ന​മ​ന്ത്രി​യു​ടെ റി​ലീ​ഫ് ഫ​ണ്ടും, പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ലാ​ന്‍ ഫ​ണ്ടും ഉ​പ​യോ​ഗി​ച്ച് 15 ല​ക്ഷം രൂ​പ​യ്ക്കാ​ണ് നി​ർ​മാ​ണ അ​നു​മ​തി ല​ഭി​ച്ച​ത്.

എ​സ്റ്റി​മേ​റ്റി​ല്‍ പ​റ​ഞ്ഞ പ്ര​കാ​രം നി​ർ​മാ​ണം ന​ട​ത്തി​യി​ട്ടി​ല്ലെ​ന്നാ​ണ് ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ പ​രാ​തി. നി​ർ​മാ​ണ​ത്തി​ന് അ​നു​മ​തി ല​ഭി​ക്കു​ന്ന​തി​നു മു​ന്പേ ഗു​ണ​ഭോ​ക്താ​ക്ക​ള്‍ ര​ണ്ടു​ല​ക്ഷം രൂ​പ മു​ട​ക്കി റോ​ഡ് ഉ​യ​ര്‍​ത്തി ന​ല്‍​കി​യി​രു​ന്നു. അ​നു​മ​തി ല​ഭി​ച്ച റോ​ഡ് നി​ർ​മാ​ണ​ത്തി​ല്‍ ക​രാ​റു​കാ​ര​ന്‍ ഈ ​തു​ക കൂ​ടി ഉ​ള്‍​കൊ​ള്ളി​ച്ച് നി​ർ​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യെ​ന്നാ​ണ് ആ​രോ​പ​ണം. പ​രാ​തി​യെ തു​ട​ര്‍​ന്ന് തി​രു​വ​ന​ന്ദ​പു​രം ചീ​ഫ് ടെ​ക്‌​നി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ റോ​ഡ് സ​ന്ദ​ര്‍​ശി​ച്ച് പ​രി​ശോ​ധ​ന ന​ട​ത്തി.