എ​സ്ഇ​യു പ്ര​തി​ഷേ​ധ സം​ഗ​മം ന​ട​ത്തി
Monday, July 6, 2020 9:46 PM IST
എ​ട​ത്വ: സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ ജീ​വ​ന​ക്കാ​രോ​ടു​ള്ള അ​വ​കാ​ശ നി​ഷേ​ധ ന​ട​പ​ടി​ക​ൾ​ക്കെ​തി​രേ​ സ്റ്റേ​റ്റ് എം​പ്ലോ​യീ​സ് യൂ​ണി​യ​ൻ ആ​ല​പ്പു​ഴ ജി​ല്ലാ ക​മ്മ​ിറ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ള​ക്ട​റേ​റ്റി​നു മു​ൻ​പി​ലും ജി​ല്ല​യി​ലെ താ​ലൂ​ക്ക് ഓ​ഫീ​സു​ക​ൾ​ക്കു മു​ന്പി​ലും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ച്ചു.
ശ​ന്പ​ള പ​രി​ഷ്ക​ര​ണം ഉ​ട​ൻ ന​ട​പ്പി​ലാ​ക്കു​ക, പ​ങ്കാ​ളി​ത്ത പെ​ൻ​ഷ​ൻ പി​ൻ​വ​ലി​ക്കു​ക, കൂ​ടി​ശി​ക​യാ​യ ക്ഷാ​മ​ബ​ത്ത ഉ​ട​ൻ അ​നു​വ​ദി​ക്കു​ക, മെ​ഡി​സ​പ്പ് കു​റ്റ​മ​റ്റ​രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്കു​ക, പ​ഞ്ചാ​യ​ത്തു​ക​ളി​ലെ പെ​ർ​ഫോ​മ​ൻ​സ് ഓ​ഡി​റ്റ് നി​ർ​ത്ത​ലാ​ക്കാ​ൻ പോ​കു​ന്ന ന​ട​പ​ടി​യി​ൽനി​ന്നും സ​ർ​ക്കാ​ർ പിന്മാ​റു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു സം​സ്ഥാ​ന​ത്തു​ട​നീ​ളം ന​ട​ക്കു​ന്ന പ്ര​തി​ഷേ​ധ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ച്ചു​കൊ​ണ്ട് ആ​ല​പ്പു​ഴ ക​ള​ക്ട​റേ​റ്റി​നു മു​ന്പി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ സം​ഗ​മം മു​സ്‌ലിം ലീ​ഗ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് എ.​എം. ന​സീ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്ഇ​യു സം​സ്ഥാ​ന സെ​ക്ര​ട്ട​റി സ​ലാം ക​രു​വാ​റ്റ വി​ശ​ദീ​ക​ര​ണ പ്ര​സം​ഗം ന​ട​ത്തി. ജി​ല്ലാ പ്ര​സി​ഡ​ന്‍റ് റ​മീ​സ്, ജി​ല്ലാ സെ​ക്ര​ട്ട​റി മ​നാ​ഫ്, കു​ഞ്ഞു​മോ​ൻ, അ​ൻ​സി​ൽ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.