ശ്ര​ദ്ധേ​യ​മാ​യി ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി
Monday, July 6, 2020 9:46 PM IST
അ​ന്പ​ല​പ്പു​ഴ: ജൈ​വ​പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ വി​ജ​യ​ഗാ​ഥ ര​ചി​ച്ച ക​ർ​ഷ​ക​ൻ ശ്ര​ദ്ധേ​യ​നാ​കു​ന്നു. അ​ന്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് 11-ാം വാ​ർ​ഡ് കോ​മ​ന ചി​ല്ലാ​മ​ഠം വീ​ട്ടി​ൽ ശ്രീ​ക​ണ്ഠ​ൻ നാ​യ​രാ​ണ് പ​ച്ച​ക്ക​റി കൃ​ഷി​യി​ൽ നൂ​റു​മേ​നി വി​ജ​യം കൊ​യ്യു​ന്ന​ത്. മു​ന്പ് കേ​ര​ള സ്പി​ന്നേ​ഴ്സി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ സ്വ​കാ​ര്യ ബ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണ്. പ​ര​ന്പ​രാ​ഗ​ത​മാ​യി പ​ച്ച​ക്ക​റി കൃ​ഷി ചെ​യ്തു വ​ന്ന കു​ടും​ബ​ത്തി​ലെ പിന്മുറ​ക്കാ​ര​നാ​യ ഇ​ദ്ദേ​ഹം ഇ​പ്പോ​ൾ മു​ഴു​വ​ൻ സ​മ​യ കൃ​ഷി​ക്കാ​ര​നാ​ണ്.

പ​യ​ർ, പാ​വ​ൽ, ര​ണ്ടു ത​രം ചീ​ര, വ​യ​ല​റ്റ്, ആ​ന​ക്കൊ​ന്പ​ൻ വെ​ണ്ട​ക​ൾ, ചേ​ന്പ്, ചേ​ന, കി​ഴ​ങ്ങ്, കാ​ച്ചി​ൽ കാ​ന്താ​രി, പ​ച്ച​മു​ള​ക് എ​ന്നി​വ കൂ​ടാ​തെ ക​ദ​ളിവാ​ഴ, ഞാ​ലി​പ്പൂ​വ​ൻ, ഏ​ത്ത​വാ​ഴ എ​ന്നി​വ​യും കൃ​ഷി ചെ​യ്യു​ന്നു​ണ്ട്.​ വി​ള​വെ​ടു​ക്കു​ന്ന പ​ച്ച​ക്ക​റി​ക​ൾ അ​ന്പ​ല​പ്പു​ഴ കൃ​ഷിഭ​വ​നു കീ​ഴി​ലെ എ​ക്കോ ഷോ​പ്പി​ലാ​ണ് വി​ല്പ​ന ന​ട​ത്തു​ന്ന​ത്.

ഭാ​ര്യ ശ്രീ​കു​മാ​രി​യും ഇ​ദ്ദേ​ഹ​ത്തി​നൊ​പ്പം സ​ഹാ​യി​യാ​യി ഉ​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി പ​ശു​കൃ​ഷി ന​ട​ത്തു​ന്ന ഇ​ദ്ദേ​ഹം പാ​ലൂ​ക്ക​രി​പ്പാ​ട​ത്ത് നെ​ൽ​കൃ​ഷി​യും ചെ​യ്യു​ന്നു​ണ്ട്. ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് താ​ൻ വി​ള​യി​ച്ച പ​ച്ച​ക്ക​റി​ക​ളെ​ല്ലാം അ​യ​ൽവാ​സി​ക​ൾ​ക്ക് സൗ​ജ​ന്യ​മാ​യി ന​ൽ​കു​ക​യാ​യി​രു​ന്നു​വെ​ന്ന് ഇ​ദ്ദേ​ഹം പ​റ​ഞ്ഞു. ത​ന്‍റെ കൃ​ഷി​ക്ക് കൃ​ഷിഭ​വ​നി​ൽനി​ന്ന് എ​ല്ലാ സ​ഹാ​യ​വും ല​ഭി​ക്കു​ന്നു​ണ്ടെ​ന്ന് ശ്രീ​ക​ണ്ഠ​ൻ നാ​യ​ർ പ​റ​ഞ്ഞു. പ​ച്ച​ക്ക​റി​യി​ൽ നൂ​റു​മേ​നി വി​ജ​യം കൊ​യ്യു​ന്ന ഇ​ദ്ദേ​ഹ​ത്തി​ന് മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള കൃ​ഷി ഭ​വ​ന്‍റെ പു​ര​സ്കാ​ര​വും ല​ഭി​ച്ചി​ട്ടു​ണ്ട്.