102-ന്‍റെ നി​റ​വി​ൽ കെ.​ആ​ർ. ഗൗ​രി​യ​മ്മ
Tuesday, July 7, 2020 10:51 PM IST
ആ​ല​പ്പു​ഴ: ആ​ല​പ്പു​ഴ​യു​ടെ കു​ഞ്ഞ​മ്മ കെ.​ആ​ർ. ഗൗ​രി​യ​മ്മ നൂ​റ്റി​ര​ണ്ടാം വ​യ​സി​ലേ​ക്ക്. മി​ഥു​ന മാ​സ​ത്തി​ലെ തി​രു​വോ​ണം നാ​ളി​ലാ​ണ് ഗൗ​രി​യ​മ്മ​യു​ടെ പി​റ​ന്നാ​ൾ. പ​തി​വു​പോ​ലെ സ​ദ്യ​യോ ആ​ഘോ​ഷ​ങ്ങ​ളോ ഒ​ന്നു​മി​ല്ലാ​തെ​യാ​യി​രു​ന്നു ഇ​ത്ത​വ​ണ​ത്തെ ആ​ഘോ​ഷവും. ആ​ഘോ​ഷ​മൊ​ന്നു​മി​ല്ലാ​യി​രു​ന്നെ​ങ്കി​ലും പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ ആ​ല​പ്പു​ഴ ചാ​ത്ത​നാ​ട്ടെ വീ​ട്ടി​ലെ​ത്തി​യി​രു​ന്നു. ഇ​വ​ർ മ​ധു​ര​വും വി​ള​ന്പി. ഇ​തി​നി​ടെ കു​ഞ്ഞ​മ്മ ഒ​ന്നു പു​റ​ത്തി​റ​ങ്ങി അ​ണി​ക​ളെ കൈ​വീ​ശി​ക്കാ​ണി​ച്ചു.

കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് ഇ​ക്കു​റി ആ​ഘോ​ഷ​ങ്ങ​ളെ​ല്ലാം കു​റ​ച്ച​ത്. റി​വേ​ഴ്സ് ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ന്ന​തി​നാ​ൽ ഗൗ​രി​യ​മ്മ​യെ കാ​ണാ​ൻ സ​ന്ദ​ർ​ശ​ക​രെ അ​നു​വ​ദി​ക്കു​ക​യി​ല്ല. ഇ​ന്ന​ലെ എ.​എം. ആ​രി​ഫ് എം​പി, ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ, സ്വാ​മി ശി​വ​ബോ​ധാ​ന​ന്ദ തു​ട​ങ്ങി​യ​വ​ർ ഗൗ​രി​യ​മ്മ​യു​ടെ വീ​ട്ടി​ലെ​ത്തി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ, ഗ​വ​ർ​ണ​ർ ശ്രീ​ധ​ര​ൻ​പി​ള്ള, പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി കോ​ടി​യേ​രി ബാ​ല​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ പ്ര​മു​ഖ​ർ ഫോ​ണി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നി​രു​ന്നു. ഇ​ന്ന​ലെ കേ​ര​ള ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ, മ​ന്ത്രി എ.​കെ. ശ​ശീ​ന്ദ്ര​ൻ, വി.​എം. സു​ധീ​ര​ൻ എ​ന്നി​വ​രും ഫോ​ണി​ൽ ആം​ശ​സ​ക​ൾ നേ​ർ​ന്നു.