ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കാ​ൻ ശി​പാ​ർ​ശ
Tuesday, July 7, 2020 10:51 PM IST
മാ​വേ​ലി​ക്ക​ര: നൂ​റ​നാ​ട് ഐ​ടി​ബി​പി​യു​ടെ സ​മീ​പ​ത്തെ മൂ​ന്നു​പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​യി നാ​ലു വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ക്കാ​നും വ​ള്ളി​കു​ന്നം പ​ഞ്ചാ​യ​ത്തി​ലെ ചൂ​നാ​ട് ടൗ​ണ്‍ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ടാ​നും ശി​പാ​ർ​ശ.
ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​മാ​ണു ക​ള​ക്ട​ർ​ക്കു ശി​പാ​ർ​ശ ന​ൽ​കാ​ൻ തീ​രു​മാ​നി​ച്ച​ത്. ഐ​ടി​ബി​പി ക്യാം​പി​ൽ 26 പേ​രെ പ​രി​ശോ​ധി​ച്ച​പ്പോ​ൾ ഒ​ന്പ​തു പേ​ർ​ക്ക് കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി. ഐ​ടി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​ർ പ​ല​രും കു​ടും​ബ സ​മേ​തം യൂ​ണി​റ്റി​നു പു​റ​ത്താ​യി വാ​ട​ക​യ്ക്കു താ​മ​സി​ക്കു​ന്നു​ണ്ട്.
താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് വാ​ർ​ഡു​ക​ളി​ൽ 39, നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​താം വാ​ർ​ഡി​ൽ 30 പേ​രാ​ണു ഇ​ത്ത​ര​ത്തി​ൽ താ​മ​സി​ക്കു​ന്ന​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണു താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ ആ​റ്, ഏ​ഴ് , പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, നൂ​റ​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ ഒ​ൻ​പ​ത് എ​ന്നീ വാ​ർ​ഡു​ക​ളി​ൽ ക​ടു​ത്ത നി​യ​ന്ത്ര​ണം പ്ര​ഖ്യാ​പി​ക്കാ​ൻ ശി​പാ​ർ​ശ ചെ​യ്ത​തെ​ന്നു എം​എ​ൽ​എ വ്യ​ക്ത​മാ​ക്കി.
നൂ​റ​നാ​ട് പാ​റ ജം​ഗ്ഷ​നി​ലെ ഒ​രു വാ​ഹ​ന​ത്തി​ൽ ഐ​ടി​ബി​പി സ്റ്റാ​ഫ് സ​ഞ്ച​രി​ച്ച​താ​യി സം​ശ​യ​മു​ണ്ട്. ഐ​ടി​ബി​പി ക്യാ​ന്പി​നു​ള്ളി​ൽ 339 പേ​രു​ണ്ടെ​ന്നാ​ണു ക​ണ​ക്ക്. ഇ​ന്നു​മു​ത​ൽ ക്യാം​പി​നു​ള്ളി​ൽ സ്ര​വ​പ​രി​ശോ​ധ​ന ആ​രം​ഭി​ക്കും.​ നി​ല​വി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള ഭ​ര​ണി​ക്കാ​വ് പ​ഞ്ചാ​യ​ത്തി​ലെ മൂ​ന്നു വാ​ർ​ഡു​ക​ളു​ടെ സ​മീ​പ സ്ഥ​ല​മാ​യ​തി​നാ​ലാ​ണു ചൂ​നാ​ട് ടൗ​ണ്‍ പൂ​ർ​ണ​മാ​യി അ​ട​ച്ചി​ട​ണ​മെ​ന്ന നി​ർ​ദേ​ശം വ​ന്ന​ത്.
നി​യോ​ജ​കമ​ണ്ഡ​ല​ത്തി​ലെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, റ​വ​ന്യു, പോലീ​സ്, പ​ഞ്ചാ​യ​ത്ത്, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.​ മാ​വേ​ലി​ക്ക​ര നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ ബ്ലോ​ക്ക് ത​ല​ത്തി​ൽ സ്ര​വ പ​രി​ശോ​ധ​ന ആ​രം​ഭി​ക്കാ​നും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളു​ടെ എ​ണ്ണം വ​ർ​ധി​പ്പി​ക്കാ​നും തീ​രു​മാ​നി​ച്ച​താ​യി ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ അ​റി​യി​ച്ചു.
സ്ര​വ​പ​രി​ശോ​ധ​ന നാ​ളെ മു​ത​ൽ പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ ആ​രം​ഭി​ക്കും. നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ നി​ല​വി​ൽ 30 പോ​സി​റ്റീ​വ് കേ​സു​ക​ൾ മാ​ത്ര​മാ​ണു​ള്ള​ത്. മൊ​ത്ത​മു​ണ്ടാ​യി​രു​ന്ന 60 പേ​രി​ൽ 30 പേ​ർ രോ​ഗ​മു​ക്ത​രാ​യി. സ​ന്പ​ർ​ക്കം മൂ​ലം ഒ​രു രോ​ഗം മാ​ത്ര​മാ​ണു സ്ഥി​രീ​ക​രി​ച്ച​തെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.