മു​ട്ട​ഗ്രാ​മം പ​ദ്ധ​തി​യു​മാ​യി മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്
Tuesday, July 7, 2020 10:54 PM IST
മു​ഹ​മ്മ: പ​ച്ച​ക്ക​റി കൃ​ഷി​യി​ലും നെ​ൽകൃ​ഷി​യി​ലും നേ​ട്ടം കൊ​യ്ത​തി​നു പി​ന്നാ​ലെ കു​ടും​ബ​ശ്രീ വ​നി​ത​ക​ൾ​ക്കാ​യി മു​ട്ട ഗ്രാ​മം പ​ദ്ധ​തി​യു​മാ​യി മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത്. മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തും കു​ടും​ബ​ശ്രീ സി​ഡി​എ​സും ചേ​ർ​ന്ന് അ​ഞ്ചു കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളു​ള്ള 14 ഗ്രൂ​പ്പു​ക​ൾ രൂ​പീ​ക​രി​ച്ചാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. വാ​ർ​ഡ് ത​ല യോ​ഗ​ങ്ങ​ൾ വി​ളി​ച്ചു ചേ​ർ​ത്താ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​കാ​ൻ താ​ത്പര്യ​മു​ള്ള​വ​രെ ക​ണ്ടെ​ത്തി​യ​ത്. പ​ഞ്ചാ​യ​ത്തി​ൽ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്താ​ണ് ഓ​രോ ഗ്രൂ​പ്പും പ​ദ്ധ​തി​യി​ൽ അം​ഗ​ങ്ങ​ളാ​കു​ന്ന​ത്.
ഓ​രോ ഗ്രൂ​പ്പി​നും 45 ദി​വ​സം പ്രാ​യ​മു​ള്ള കോ​ഴിക്കുഞ്ഞു​ങ്ങ​ളെ​യാ​ണ് ന​ൽ​കു​ന്ന​ത്. ഒ​രു ഗ്രൂ​പ്പി​ന് 24 കോ​ഴി​ക്കുഞ്ഞു​ങ്ങ​ൾ വീ​തം ന​ൽ​കും. കൂ​ടാ​തെ മെ​ഡി​സി​ൻ കി​റ്റ്, മു​ട്ട ഇ​ടു​ന്ന​തുവ​രെ​യു​ള്ള തീ​റ്റ, കൂ​ട് എ​ന്നി​വ​യും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ്രൂ​പ്പു​ക​ൾ​ക്ക് ന​ൽ​കും. 14 ല​ക്ഷ​മാ​ണ് പ​ദ്ധ​തി​യു​ടെ ആ​കെ ചെ​ല​വ്. ഇ​തി​ൽ ഒ​രു ഗ്രൂ​പ്പി​ന് ഒ​രുല​ക്ഷം രൂ​പ വീ​തം ന​ൽ​കും. തു​ക സി​ഡി​എ​സ് ത​ന്നെ ബാ​ങ്കി​ൽനി​ന്നും നേ​രി​ട്ട് ലോ​ണ്‍ എ​ടു​ത്തു ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ധ​ന​ല​ക്ഷ്മി പ​റ​ഞ്ഞു. മു​ട്ട​ക്കോ​ഴി കൃ​ഷി​ക്ക് ആ​വ​ശ്യ​മാ​യ കൂ​ടു​ക​ളു​ടെ വി​ത​ര​ണം ഇ​തി​ന​കം ന​ട​ന്നു ക​ഴി​ഞ്ഞു. ഈ ​ആ​ഴ്ച കോ​ഴി​ക്കുഞ്ഞു​ങ്ങ​ളേ​യും ഗ്രൂ​പ്പു​ക​ൾ​ക്ക് വി​ത​ര​ണം ചെ​യ്യും.