ദു​രി​ത​ത്തി​ലാ​യ ആളെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ​ന്പാ​തീ​രം സൗ​ഹൃ​ദകൂ​ട്ടാ​യ്മ
Wednesday, July 8, 2020 9:58 PM IST
മാ​ന്നാ​ർ: ദു​രി​ത​ത്തി​ലാ​യ മാ​ന്നാ​ർ സ്വ​ദേ​ശി​യെ നാ​ട്ടി​ലെ​ത്തി​ക്കാ​ൻ പ​ന്പാ​തീ​രം സൗ​ഹൃ​ദ​കൂ​ട്ടാ​യ്മ രം​ഗ​ത്ത്. റാ​സ​ൽ ഖൈ​മ​യി​ൽ ജോ​ലി ചെ​യ്യു​ന്ന കു​ട്ട​ന്പേ​രൂ​ർ നി​വാ​സി വി​നീ​ത് വി​ജ​യ​നാ​ണ് ഇ​വ​ർ സ​ഹാ​യ​ഹ​സ്ത​മൊ​രു​ക്കു​ന്ന​ത്. കൊ​റോ​ണ ആ​രം​ഭി​ച്ച​തു​മു​ത​ൽ പ​ണി​യി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ ഭ​ക്ഷ​ണ​ത്തി​നും തു​ട​ർ​ന്നു പോ​കു​ന്ന കാ​ര്യ​ങ്ങ​ൾ​ക്കും മാ​ർ​ഗ​മി​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ൽ നാ​ട്ടി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി നി​ര​വ​ധി ശ്ര​മ​ങ്ങ​ൾ ന​ട​ത്തു​ക​യും അ​ത് ഫ​ലം കാ​ണാ​തെ വ​ന്ന​പ്പോ​ൾ, കു​ന്ന​ത്തൂ​ർ ക്ഷ​ത്ര സ​മി​തി പ്ര​സി​ഡ​ന്‍റ് സു​നി​ൽ ശ്ര​ദ്ധേ​യം വ​ഴി കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് ഹ​രി​കു​ട്ട​ന്പേ​രൂ​ർ പ​ന്പാ​തീ​രം സൗ​ഹൃ​ദ കൂ​ട്ടാ​യ്മ​യെ ബ​ന്ധ​പ്പെ​ടു​ക​യാ​യി​രു​ന്നു. വി​നീ​തി​നെ നാ​ട്ടി​ലെ​ത്തി​ക്കാ​നു​ള്ള ചു​മ​ത​ല ഏ​റ്റെ​ടു​ത്ത​താ​യി പ​ന്പാ​തീ​രം പ്ര​സി​ഡ​ന്‍റ് സെ​ബാ​സ്റ്റ്യ​ൻ ജോ​സ​ഫ് അ​റി​യി​ച്ചു. പ​ന്പ​കോ​ള​ജി​ലെ പൂ​ർ​വ​വി​ദ്യാ​ർ​ഥി​ക​ളാ​യ യു​എ​ഇ​യി​ലു​ള്ള 10 സൗ​ഹൃ​ദ​ങ്ങ​ൾ ചേ​ർ​ന്നു ലോ​ക​ത്തു​ള്ള മു​ഴു​വ​ൻ ക​ലാ​ല​യ സൗ​ഹൃ​ദ​ങ്ങ​ളെ​യും ഒ​ന്നി​പ്പി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി രൂ​പീ​ക​രി​ച്ച​താ​ണ് പ​ന്പാ​തീ​രം ഗ്ലോ​ബ​ൽ ക​മ്യൂ​ണി​റ്റി.