ജില്ലയിൽ കൂ​ടു​ത​ൽ ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ൾ
Wednesday, July 8, 2020 10:10 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് രോ​ഗ​വ്യാ​പ​ന നി​യ​ന്ത്ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ലെ നി​ല​വി​ലു​ള്ള സ​ർ​ക്കാ​ർ ആ​ശു​പ​ത്രി സൗ​ക​ര്യ​ങ്ങ​ൾ കൂ​ടാ​തെ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി സം​വി​ധാ​ന​ങ്ങ​ളും സൗ​ക​ര്യ​ങ്ങ​ളും അ​നി​വാ​ര്യ​മാ​യ ഇ​ട​ങ്ങ​ളി​ൽ ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ക്കു​ന്നു. ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളാ​യാ​ണ് ഇ​വ ഏ​റ്റെ​ടു​ക്കു​ന്ന​ത്. മാ​വേ​ലി​ക്ക​ര ന​ട​ക്കാ​വ് ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന പി.​എം. ആ​ശു​പ​ത്രി​ കെ​ട്ടി​ട​വും സ്ഥ​ല​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ഹ​രി​പ്പാ​ട് ഭാ​ഗ​ത്ത് സ്ഥി​തി​ചെ​യ്യു​ന്ന മാ​ധ​വാ ആ​ശു​പ​ത്രി​ കെ​ട്ടി​ട​വും സ്ഥ​ല​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ലെ കോ​ർ​ട്ട് ജം​ഗ്ഷ​നി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ആ​ശു​പ​ത്രി​യും സ്ഥ​ല​വും അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും പൂ​ർ​ണ​മാ​യും ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്ത് ഉ​ത്ത​ര​വാ​യി. ജി​ല്ലാ ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ക്കു​ന്ന സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ൽ നി​ല​വി​ലു​ള്ള മു​ഴു​വ​ൻ മെ​ഡി​ക്ക​ൽ അ​നു​ബ​ന്ധ സൗ​ക​ര്യ​ങ്ങ​ളും ആം​ബു​ല​ൻ​സു​ക​ളും ജി​ല്ലാ​ഭ​ര​ണ​കൂ​ടം ഏ​റ്റെ​ടു​ത്തി​ട്ടു​ണ്ട്. ദു​ര​ന്ത നി​വാ​ര​ണ നി​യ​മ പ്ര​കാ​ര​മാ​ണ് ക​ള​ക്ട​റു​ടെ ഉ​ത്ത​ര​വ്.