മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ൽ സ്വാ​ബ് ക​ള​ക്ഷ​ൻ വേ​ഗ​ത്തി​ലാ​ക്കും
Thursday, July 9, 2020 9:51 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര താ​ലൂ​ക്കി​ൽ കോ​വി​ഡ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ സ്വാ​ബ് ശേ​ഖ​ര​ണം വേ​ഗ​ത്തി​ലാ​ക്കി ടെ​സ്റ്റു​ക​ളു​ടെ എ​ണ്ണം കൂ​ട്ടാ​ൻ ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ന്ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
സ്വാ​ബ് ശേ​ഖ​ര​ണം വേ​ഗ​ത്തി​ലാ​ക്കു​ന്ന​തി​നാ​യി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ സ്വാ​ബ് ക​ള​ക്ഷ​ൻ സെ​ന്‍റ​റു​ക​ൾ ആ​രം​ഭി​ക്കാ​ൻ യോ​ഗ​ത്തി​ൽ ധാ​ര​ണ​മാ​യി.
ഐ​റ്റി​ബി​പി​യു​ടെ സ​മീ​പ​പ്ര​ദേ​ശ​മാ​യ പാ​ല​മേ​ൽ പ​ഞ്ചാ​യ​ത്തി​ലെ വാ​ർ​ഡ് ഒ​ന്ന് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കാ​ൻ ക​ള​ക്ട​ർ​ക്ക് ശി​പാ​ർ​ശ ന​ൽ​കും. 86 ഐ​റ്റി​ബി​പി ഉ​ദ്യോ​ഗ​സ്ഥ​രെ താ​മ​സി​പ്പി​ച്ചി​ട്ടു​ള്ള ശ്രീ ​ശ​ബ​രി സെ​ന്‍റ​ർ സ്‌​കൂ​ളി​ൽ പോ​ലീ​സ് നി​രീ​ക്ഷ​ണം ഏ​ർ​പ്പെ​ടു​ത്താ​ൻ തീ​രു​മാ​ന​മാ​യി
ചു​ന​ക്ക​ര, പാ​ല​മേ​ൽ, നൂ​റ​നാ​ട്, താ​മ​ര​ക്കു​ളം പ​ഞ്ചാ​യ​ത്തു​ക​ൾ കൂ​ടി​ച്ചേ​രു​ന്ന ചാ​ര​മൂ​ട് ജം​ഗ്ഷ​നി​ൽ ക​ട​ക​ൾ തു​റ​ക്കു​ന്ന​തി​നു ഏ​കീ​കൃ​ത സ​മ​യം നി​ശ്ച​യി​ച്ചു. രാ​വി​ലെ എ​ട്ടു​മു​ത​ൽ ര​ണ്ടു​വ​രെ ക​ട​ക​ൾ തു​റ​ക്കും.
യോ​ഗ​ത്തി​ൽ ആ​ർ​ഡി​ഒ പി. ​ഉ​ഷ​ാ കു​മാ​രി, ഭ​ര​ണി​ക്കാ​വ് ബി​ഡി​ഒ ദി​ൽ​ഷാ​ദ്, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ ബി​നു, ഭ​ര​ണി​ക്കാ​വ് ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​ജ​നി ജ​യ​ദേ​വ്, വി​വി​ധ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​ർ, ആ​രോ​ഗ്യ​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.