ഭ​ക്ഷ്യ​കി​റ്റു​ക​ളു​ടെ റ​വ​ന്യൂ ജി​ല്ലാ​ത​ല വി​ത​ര​ണ​ത്തി​ന് തു​ട​ക്ക​മാ​യി
Thursday, July 9, 2020 9:51 PM IST
ആ​ല​പ്പു​ഴ: സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യു​ള്ള ഭ​ക്ഷ്യ​ക്കി​റ്റു​ക​ളു​ടെ വി​ത​ര​ണ​ത്തി​ന് ജി​ല്ല​യി​ൽ തു​ട​ക്ക​മാ​യി. എ​സ്ഡി​വി ഗേ​ൾ​സ് ഹൈ​സ്കൂ​ളി​ൽ ന​ട​ന്ന റ​വ​ന്യൂ ജി​ല്ലാ​ത​ല വി​ത​ര​ണോ​ദ്ഘാ​ട​നം ജി​ല്ലാ ക​ള​ക്ട​ർ എ. ​അ​ല​ക്സാ​ണ്ട​ർ നി​ർ​വ​ഹി​ച്ചു. 2019-20 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലെ സ്കൂ​ൾ ഉ​ച്ച​ഭ​ക്ഷ​ണ പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ പ്രീ​പ്രൈ​മ​റി മു​ത​ൽ എ​ട്ടാം ക്ലാ​സ് വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​ണ് ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കു​ന്ന​ത്. ഭ​ക്ഷ്യ ധാ​ന്യ​ങ്ങ​ളും അ​തോ​ടൊ​പ്പം ഒ​ന്പ​തി​ന മ​റ്റു ഭ​ക്ഷ്യ വ​സ്തു​ക്ക​ളു​മ​ട​ങ്ങു​ന്ന കി​റ്റു​ക​ളാ​യാ​ണ് ഭ​ക്ഷ്യ ഭ​ദ്ര​താ അ​ല​വ​ൻ​സ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. കി​റ്റുു​വി​ത​ര​ണ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ നി​ർ​വ​ഹി​ച്ചു. ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ, വി​ദ്യാ​ഭ്യാ​സ മ​ന്ത്രി സി. ​ര​വീ​ന്ദ്ര​നാ​ഥ് എ​ന്നി​വ​രും വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സി​ലൂ​ടെ പ​ങ്കെ​ടു​ത്തു.
ഏ​പ്രി​ൽ, മേ​യ് മാ​സ​ങ്ങ​ളി​ലെ 39 ദി​വ​സ​ങ്ങ​ൾ​ക്കാ​ണ് കു​ട്ടി​ക​ൾ​ക്ക് ഭ​ക്ഷ്യ ഭ​ദ്ര​താ അ​ല​വ​ൻ​സ് കി​റ്റു​ക​ളാ​യി ന​ൽ​കു​ന്ന​ത്. ഇ​തോ​ടൊ​പ്പം മാ​ർ​ച്ച് മാ​സ​ത്തി​ലെ അ​ട​ച്ചി​ട​ൽ മൂ​ലം ന​ഷ്ട​പ്പെ​ട്ട 15 സ്കൂ​ൾ പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ലേ​ക്കു​ള്ള കു​ക്കിം​ഗ് കോ​സ്റ്റും അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. പ്രീ ​പ്രൈ​മ​റി വി​ഭാ​ഗ​ത്തി​ലു​ള്ള കു​ട്ടി​ക​ളു​ടെ ര​ക്ഷി​താ​ക്ക​ൾ​ക്കാ​ണ് ആ​ദ്യ ഘ​ട്ട​ത്തി​ൽ ഭ​ക്ഷ്യ​കി​റ്റു​ക​ൾ ന​ൽ​കി​യ​ത്. പൂ​ർ​ണ​മാ​യും കോ​വി​ഡ് പ്രോ​ട്ടോ​കോ​ൾ പാ​ലി​ച്ച് ന​ട​ന്ന ച​ട​ങ്ങി​ൽ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ അ​ധ്യ​ക്ഷ​നാ​യി. വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​റ​ക്ട​ർ ധ​ന്യ ആ​ർ. കു​മാ​ർ, ന​ഗ​ര​സ​ഭ ആ​രോ​ഗ്യ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ജി. ​മ​നോ​ജ് കു​മാ​ർ, ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ മു​ര​ളീ​ധ​ര​ൻ നാ​യ​ർ, കൗ​ണ്‍​സി​ല​ർ​മാ​രാ​യ ജെ. ​ല​ത, എം.​ആ​ർ. പ്രേം, ​എ.​എ​സ്. ക​വി​ത എ​ന്നി​വ​ർ സം​സാ​രി​ച്ചു.