ആ​ത്മ​ഹ​ത്യ​ശ്ര​മം ന​ട​ത്തി​യ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ മ​രി​ച്ചു
Friday, July 10, 2020 10:04 PM IST
അ​​ന്പ​​ല​​പ്പു​​ഴ: വി​​ഷ​​ക്കാ​​യ ക​​ഴി​​ച്ച് ആ​​ത്മ​​ഹ​​ത്യ​​യ്ക്കു ശ്ര​​മി​​ച്ച സി​​വി​​ൽ പോ​​ലീ​​സ് ഉ​​ദ്യോ​​ഗ​​സ്ഥ​​ൻ മ​​രി​​ച്ചു. പു​​ളി​​ങ്കു​​ന്ന് സ്റ്റേ​​ഷ​​നി​​ലെ സി​​വി​​ൽ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ പു​​ന്ന​​പ്ര വ​​ട​​ക്ക് പ​​ഞ്ചാ​​യ​​ത്ത് എ​​ട്ടാം വാ​​ർ​​ഡ് വാ​​ണി​​യ​​ത്ത​​റ വീ​​ട്ടി​​ൽ രാ​​ജേ​​ന്ദ്ര​​ൻ-​​അ​​ശ്വ​​തി ദ​​ന്പ​​തി​​ക​​ളു​​ടെ മ​​ക​​ൻ രാ​​ജേ​​ഷാ(30)​​ണ് മ​​രി​​ച്ച​​ത്.

വ്യാ​​ഴാ​​ഴ്ച രാ​​ത്രി 10 നാ​​ണ് രാ​​ജേ​​ഷി​​നെ അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ അ​​യ​​ൽ​​വാ​​സി​​യാ​​യ ബ​​ന്ധു ക​​ണ്ടെ​​ത്തി​​യ​​ത്. രാ​​ജേ​​ഷി​​ന്‍റെ വീ​​ട്ടി​​ൽ മ​​റ്റാ​​രു​​മി​​ല്ലാ​​തി​​രു​​ന്ന​​തി​​നാ​​ൽ ബ​​ന്ധു ഭ​​ക്ഷ​​ണം എ​​ത്തി​​ച്ചു ന​​ൽ​​കി​​യി​​രു​​ന്നു. ഈ ​​സ​​മ​​യ​​ത്താ​​ണ് നേ​​ര​​ത്തെ എ​​ത്തി​​ച്ച ഭ​​ക്ഷ​​ണ​​വും രാ​​ജേ​​ഷ് ക​​ഴി​​ച്ചി​​ട്ടി​​ല്ല​​ന്ന് തി​​രി​​ച്ച​​റി​​ഞ്ഞ​​ത്. തു​​ട​​ർ​​ന്ന് അ​​ബോ​​ധാ​​വ​​സ്ഥ​​യി​​ൽ ക​​ണ്ടെ​​ത്തി​​യ രാ​​ജേ​​ഷി​​നെ വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജ് ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചെ​​ങ്കി​​ലും ഇന്നലെ പു​​ല​​ർ​​ച്ചെ മ​​രി​​ച്ചു. കു​​ടും​​ബ പ്ര​​ശ്ന​​മാ​​ണ് ആ​​ത്മ​​ഹ​​ത്യ​​യ്ക്കു കാ​​ര​​ണ​​മെ​​ന്ന് ക​​രു​​തു​​ന്നു. പു​​ന്ന​​പ്ര പോ​​ലീ​​സ് മേ​​ൽ​​ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ചു.