ആ​ദ​രി​ച്ചു
Saturday, July 11, 2020 10:41 PM IST
മു​തു​കു​ളം: കേ​ര​ളാ സ്റ്റേ​റ്റ് ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ രൂ​പീ​കൃ​ത​മാ​യ 1995 മു​ത​ൽ 2020 വ​രെ​യു​ള്ള 25 വ​ർ​ഷ​ക്കാ​ലം തു​ട​ർ​ച്ച​യാ​യി വി​വി​ധ ക​മ്മ​റ്റി​ക​ളി​ലേ​ക്ക് തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​നെ മു​തു​കു​ളം ക​രു​ണാ സാ​മൂ​ഹ്യ വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ആ​ദ​രി​ച്ചു. അ​നു​മോ​ദ​ന സ​മ്മേ​ള​ന​ത്തി​ൽ ക​രു​ണ സാ​മൂ​ഹ്യ വേ​ദി പ്ര​സി​ഡ​ന്‍റ് എ​ൻ. രാ​ജ്നാ​ഥ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സ​മ്മേ​ള​നം ഉ​ദ്ഘാ​ട​ന​വും പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ക്ക​ലും ചി​ങ്ങോ​ലി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്. നി​യാ​സ് നി​ർ​വ​ഹി​ച്ചു. ക​രു​ണ സെ​ക്ര​ട്ട​റി കെ. ​രാ​ജേ​ഷ് കു​മാ​ർ, ഡോ. ​പി. രാ​ജേ​ന്ദ്ര​ൻ നാ​യ​ർ, അ​ഡ്വ. ആ​ർ. കി​ര​ണ്‍​കു​മാ​ർ, അ​ഡ്വ. വൃ​ന്ദ, കെ. ​ര​വീ​ന്ദ്ര​ൻ നാ​യ​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.