ബ​ണ്ട് പൊ​ളി​ച്ചി​ട്ട് ആ​റു​മാ​സം; പ്ര​തി​ഷേ​ധ​വു​മാ​യി കോ​ണ്‍​ഗ്ര​സ്
Saturday, July 11, 2020 10:41 PM IST
ആ​ല​പ്പു​ഴ: ആ​ര്യാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ എ.​എ​സ് ക​നാ​ലി​നു കു​റു​കെ​യു​ള്ള പൂ​ങ്കാ​വ്, വ​ള്ളാ​പ്പാ​ടി, മ​റ്റ​ത്തി​ൽ ബ​ണ്ടു​ക​ൾ പൊ​ളി​ച്ചി​ട്ട് ആ​റു​മാ​സം പി​ന്നി​ടു​ന്പോ​ഴും കി​ഫ്ബി പ​ദ്ധ​തി​യി​ൽ നി​ർ​മാ​ണം ആ​രം​ഭി​ച്ച പാ​ല​ങ്ങ​ൾ പ്ര​ഥ​മി​ക​ഘ​ട്ട​ത്തി​ൽ നി​ർ​മാ​ണം നി​ർ​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്. പു​ങ്കാ​വ് മാ​ർ​ക്ക​റ്റ്, ചെ​ട്ടി​കാ​ട് ആ​ശു​പ​ത്രി, സ്കൂ​ളു​ക​ൾ, സ്വ​കാ​ര്യ ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ലേ​യ്ക്ക് ക​നാ​ലി​ന്, കി​ഴ​ക്കേ ക​ര​യി​ലെ നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ സ​ഞ്ച​രി​ക്കേ​ണ്ട​ത് ഈ ​പാ​ല​ങ്ങ​ളി​ലൂ​ടെ​യാ​ണ്. ബ​ണ്ട് പൊ​ളി​ച്ച​പ്പോ​ൾ പൂ​ഴി​യും ത​ടി​യും കൊ​ണ്ട് നി​ർ​മി​ച്ച താ​ത്കാ​ലി​ക പാ​ല​ങ്ങ​ൾ മ​ഴ​യി​ൽ കു​തി​ർ​ന്ന് അ​പ​ക​ടാ​വ​സ്ഥ​യാ​ലാ​ണ്.

കി​ഫ്ബി പ​ദ്ധ​തി ആ​യ​തി​നാ​ൽ ത​ങ്ങ​ൾ​ക്ക് ഒ​ര​റി​വും ഇ​ല്ലെ​ന്നാ​ണ് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​രു​ടെ നി​ല​പാ​ട്. കോ​ണ്‍​ഗ്ര​സ് ആ​ര്യാ​ട് പ​ടി​ഞ്ഞാ​റ് മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്ത്വ​ത്തി​ൽ ന​ട​ന്ന പ്ര​തി​ഷേ​ധ മാ​ർ​ച്ചും ധ​ർ​ണ​യും കോ​ണ്‍​ഗ്ര​സ് ബ്ലോ​ക്ക് പ്ര​സി​ഡ​ന്‍റ് എ​ൻ. ചി​ദം​ബ​ര​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം പ്ര​സി​ഡ​ൻ​റ് പി.​എ​സ്. സ​തീ​ശ​ൻ അ​ദ്ധൃ​ക്ഷ​ത വ​ഹി​ച്ചു.

പ​ഞ്ചാ​യ​ത്ത് മു​ൻ പ്ര​സി​ഡ​ന്‍റ് എം. ​ര​വീ​ന്ദ്ര​ദാ​സ്, കെ​പി​സി​സി വി​ചാ​ർ വി​ഭാ​ഗ് സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ആ​ർ. ജ​യ​ച​ന്ദ്ര​ൻ, ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ സ​ണ്ണി ജോ​സ​ഫ്, ജാ​ൻ​സി ഫ്രാ​ൻ​സി​സ്, എ.​എ. ജോ​സ​ഫ്, വെ​ളി​യി​ൽ പൊ​ന്ന​പ്പ​ൻ, എ. ​ച​ന്ദ്ര​ബോ​സ്, സി.​എ. ലി​യോ​ണ്‍, സി​നി​മോ​ൾ ജോ​ജി, അ​ജി​കു​മാ​ർ ചി​റ്റേ​ഴം, പി.​എ​ഫ്. ബാ​ബു, കെ.​ആ​ർ. സ​ന​ൽ​കു​മാ​ർ, ദീ​പു ജോ​സ​ഫ്, എം. ​മോ​നി​ച്ച​ൻ, എ. ​റ​ഷീ​ദ്, എ​സ്. ശ്യാം​ജി​ത്ത്, എ​സ്. മ​നോ​ജ്, കെ. ​രാ​ജ​ശേ​ഖ​ര​ൻ നാ​യ​ർ, അം​ബി​ക മ​ഹി​ധ​ര​ൻ, ടോ​മി മാ​ട​വ​ന, എ. ​സു​ധി​രാ​ജ്, സോ​ബി​ൻ ജി​മ്മി​ച്ച​ൻ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.