ബ​ഡ്സ് സ്കൂ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Saturday, July 11, 2020 10:45 PM IST
ആ​ല​പ്പു​ഴ: ചേ​ന്നം പ​ള്ളി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ നി​ർ​മി​ച്ച ബ​ഡ്സ് സ്കൂ​ളി​ന്‍റെ ഉ​ദ്ഘാ​ട​നം എ.​എം. ആ​രി​ഫ് എം​പി നി​ർ​വ​ഹി​ച്ചു. സോ​മ​പ്ര​സാ​ദ് എം​പി​യു​ടെ പ്രാ​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച 20ല​ക്ഷം രൂ​പ വി​നി​യി​ഗി​ച്ചാ​ണ് കെ​ട്ടി​ടം നി​ർ​മി​ച്ച​ത്.

ശാ​രീ​രി​ക മാ​ന​സി​ക വെ​ല്ലു​വി​ളി​ക​ൾ നേ​രി​ടു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ ത​ന്നെ താ​ത്കാ​ലി​ക കെ​ട്ടി​ട​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ബ​ഡ്സ് സ്കൂ​ളാ​ണ് കൂ​ടു​ത​ൽ സൗ​ക​ര്യ​ത്തോ​ടെ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​നു സ​മീ​പ​ത്താ​യി നി​ർ​മ്മി​ച്ചി​ത്. 18 വ​യ​സു വ​രെ​യു​ള്ള ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്കാ​ണ് പ്ര​വേ​ശ​നം. 32 പേ​രാ​ണ് ഇ​പ്പോ​ൾ ബ​ഡ്സ് സ്കൂ​ളി​ലു​ള്ള​ത്.

ബു​ദ്ധി​വൈ​ക​ല്യം, സെ​റി​ബ്ര​ൽ പാ​ൾ​സി, ഓ​ട്ടി​സം തു​ട​ങ്ങി​യ​വ ബാ​ധി​ച്ച​വ​ർ​ക്ക് പ​ഠ​ന​ത്തി​നും, ഫി​സി​യോ​തെ​റാ​പ്പി​ക്കു​മെ​ല്ലാം ഇ​വി​ടെ സൗ​ക​ര്യ​മു​ണ്ട്. ശാ​രീ​രി​ക വെ​ല്ലു​വി​ളി നേ​രി​ടു​ന്ന​വ​ർ​ക്ക് സൗ​ക​ര്യ​പ്ര​ദ​മാ​യ രീ​തി​യി​ൽ ഉ​പ​യോ​ഗി​ക്കാ​ൻ പാ​ക​ത്തി​നാ​ണ് കെ​ട്ടി​ടം ന​വീ​ക​രി​ച്ച​ത്. ശു​ചി​മു​റി, അ​ടു​ക്ക​ള, സ്മാ​ർ​ട്ട് ക്ലാ​സ്റൂം, ക​ളി​ക്ക​ളം എ​ന്നി​വ​യും ഇ​വി​ടെ ഒ​രു​ക്കി​യി​ട്ടു​ണ്ട്.

ച​ട​ങ്ങി​ൽ തൈ​ക്കാ​ട്ടു​ശേ​രി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ർ​മ​ല സെ​ൽ​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ആ​ർ. ഹ​രി​ക്കു​ട്ട​ൻ, ജി​ല്ല പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു വി​നു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് രാ​ജേ​ഷ് രാ​മ​കൃ​ഷ്ണ​ൻ, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ൾ സു​രേ​ന്ദ്ര​ൻ, പ​ഞ്ചാ​യ​ത്ത് വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​മാ​ൻ ടോ​മി ഉ​ല​ഹ​ന്നാ​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​പേ​ഴ്സ​ണ്‍ മ​ഞ്ജു സു​ധീ​ർ, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ചെ​യ​ർ​മാ​ൻ പി.​ജി. മോ​ഹ​ന​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് അം​ഗം സി​ന്ധു മ​ഹേ​ശ​ൻ, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ ജ്യോ​തി, ഉ​ഷാ മ​നോ​ജ്, നൈ​സി ബെ​ന്നി, പ്ര​സീ​താ വി​നോ​ദ്, സ​ജി​മോ​ൾ മ​ഹേ​ഷ്, കെ.​കെ ര​മേ​ശ​ൻ, എം.​വി. മ​ണി​ക്കു​ട്ട​ൻ ഷി​ൽ​ജ സ​ലിം, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ഗീ​ത കു​മാ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.