ചെ​​റി​​യ​​നാ​​ട് വാ​​ർ​​ഡ് നാ​​ലി​​ൽ റ​​സി​​ഡ​​ൻ​​ഷ്യ​​ൽ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണ്‍
Tuesday, July 14, 2020 10:37 PM IST
ആ​​ല​​പ്പു​​ഴ: ചെ​​ങ്ങ​​ന്നൂ​​ർ താ​​ലൂ​​ക്കി​​ലെ ചെ​​റി​​യ​​നാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ വാ​​ർ​​ഡ് നാ​​ലി​​ൽ ഒ​​രു വീ​​ട്ടി​​ലെത​​ന്നെ ര​​ണ്ടു​​ പേ​​ർ​​ക്ക് കോ​​വി​​ഡ്-19 രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു . കോ​​വി​​ഡ്-19 രോ​​ഗം കൂ​​ടു​​ത​​ൽ ആ​​ളു​​ക​​ളി​​ലേ​​ക്ക് വ്യാ​​പി​​ക്കാ​​തി​​രി​​ക്കാ​​ൻ, രോ​​ഗബാ​​ധ ഉ​​ണ്ടാ​​യി​​രു​​ന്ന ആ​​ളു​​മാ​​യി സ​​ന്പ​​ർ​​ക്ക​​ത്തി​​ലേ​​ർ​​പ്പെ​​ട്ട​​വ​​ർ, സ്ഥ​​ല​​ങ്ങ​​ൾ എ​​ന്നി​​വ​​യി​​ലൂ​​ടെ രോ​​ഗ വ്യാ​​പ​​നം ഉ​​ണ്ടാ​​കു​​ന്ന​​ത് ത​​ട​​യു​​ന്ന​​തി​​ന് ചെ​​റി​​യ​​നാ​​ട് ഗ്രാ​​മ​​പ​​ഞ്ചാ​​യ​​ത്തി​​ലെ വാ​​ർ​​ഡ് രോ​​ഗ​​ബാ​​ധ സ്ഥി​​രീ​​ക​​രി​​ച്ച വീ​​ടി​​ന്‍റെ 100 മീ​​റ്റ​​ർ ചു​​റ്റ​​ള​​വി​​ൽ ഉ​​ൾ​​പ്പെ​​ടു​​ന്ന പ്ര​​ദേ​​ശ​​ങ്ങ​​ൾ ക​​ണ്ടെയ്ൻ​​മെ​​ന്‍റ് സോ​​ണാ​​യി പ്ര​​ഖ്യാ​​പി​​ച്ച് ജി​​ല്ല ക​​ള​​ക്ട​​ർ എ.​​ അ​​ല​​ക്സാ​​ണ്ട​​ർ ഉ​​ത്ത​​ര​​വാ​​യി. പ്ര​​സ്തു​​ത പ്ര​​ദേ​​ശ​​ങ്ങ​​ളി​​ലെ റോ​​ഡു​​ക​​ളി​​ലൂ​​ടെ​​യു​​ള്ള വാ​​ഹ​​ന ഗ​​താ​​ഗ​​തം നി​​രോ​​ധി​​ക്കു​​ന്നു. അ​​വ​​ശ്യ വ​​സ്തു​​ക്ക​​ളു​​ടെ വി​​ത​​ര​​ണ​​ത്തി​​നും അ​​ടി​​യ​​ന്തി​​ര വൈ​​ദ്യ സ​​ഹാ​​യ​​ത്തി​​നു​​ള്ള യാ​​ത്ര​​യ്ക്കും നി​​യ​​ന്ത്ര​​ണ​​ങ്ങ​​ൾ​​ക്ക് വി​​ധേ​​യ​​മാ​​യി ഇ​​ള​​വു​​ക​​ൾ ഉ​​ണ്ടാ​​യി​​രി​​ക്കും.