മാ​​രാ​​രി​​ക്കു​​ളം സ​​ബ് ര​​ജി​​സ്ട്രാ​​ർ ഓ​​ഫീ​​സ് പു​​തി​​യ മ​​ന്ദി​​ര​​ ഉ​​ദ്ഘാ​​ട​​നം
Tuesday, July 14, 2020 10:39 PM IST
ആ​​ല​​പ്പു​​ഴ: ആ​​ല​​പ്പു​​ഴ നി​​യ​​മ​​സ​​ഭാ നി​​യോ​​ജ​​ക മ​​ണ്ഡ​​ല​​ത്തി​​ൽ ക​​ല​​വൂ​​ർ ജം​​ഗ്ഷ​​നു സ​​മീ​​പ​​മു​​ള്ള മാ​​രാ​​രി​​ക്കു​​ളം സ​​ബ് ര​​ജി​​സ്ട്രാ​​ർ ഓ​​ഫീ​​സ് പു​​തി​​യ മ​​ന്ദി​​ര​​ത്തി​​ന്‍റെ ഉ​​ദ്ഘാ​​ട​​നം ഇന്നലെ രാ​​വി​​ലെ വീ​​ഡി​​യോ കോ​​ണ്‍​ഫ​​റ​​ൻ​​സി​​ലൂ​​ടെ മു​​ഖ്യ​​മ​​ന്ത്രി പി​​ണ​​റാ​​യി വി​​ജ​​യ​​ൻ നി​​ർ​​വ​​ഹി​​ച്ചു.

ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ പൊ​​തു​​മ​​രാ​​മ​​ത്ത് -ര​​ജി​​സ്ട്രേ​​ഷ​​ൻ മ​​ന്ത്രി ജി. ​​സു​​ധാ​​ക​​ര​​ൻ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. മാ​​രാ​​രി​​ക്കു​​ളം തെ​​ക്ക് പ​​ഞ്ചാ​​യ​​ത്ത്, എ​​ൻ​​എ​​ച്ച് 66 പ​​ടി​​ഞ്ഞാ​​റു​​വ​​ശം ക​​ല​​വൂ​​ർ ജ​​ംഗ്ഷ​​നോ​​ട് ചേ​​ർ​​ന്നു​​ള്ള പു​​തി​​യ കെ​​ട്ടി​​ട​​ത്തി​​ൽ ന​​ട​​ന്ന പ്രാ​​ദേ​​ശി​​ക ഉ​​ദ്ഘാ​​ട​​ന ച​​ട​​ങ്ങി​​ൽ ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് ജി. ​​വേ​​ണു​​ഗോ​​പാ​​ൽ പു​​തി​​യ സ​​ബ് ര​​ജി​​സ്ട്രാ​​ർ ഓ​​ഫീ​​സ് കെ​​ട്ടി​​ടം പൊ​​തു​​ജ​​ന​​ങ്ങ​​ൾ​​ക്ക് തു​​റ​​ന്നു​​കൊ​​ടു​​ത്തു.​​

ഒ​​ന്നാം നി​​ല​​യി​ൽ വി​​ശാ​​ല​​മാ​​യ റി​​ക്കാ​​ർ​​ഡ് റൂം, ​​സ​​ബ് ര​​ജി​​സ്ട്രാ​​ർ ഓ​​ഫീ​​സ് റൂം, ​​ക​​ന്പ്യൂ​​ട്ട​​ർ റൂം, ​​സ​​ന്ദ​​ർ​​ശ​​ക​​ർ​​ക്കാ​​യു​​ള്ള കാ​​ത്തി​​രി​​പ്പ് മു​​റി, ലൈ​​ബ്ര​​റി, ഡൈ​​നി​ംഗ് ഹാ​​ൾ,വി​​ക​​ലാം​​ഗ​​ർ​​ക്കാ​​യി റാ​​ന്പോ​​ഡു കൂ​​ടി​​യു​​ള്ള ശു​​ചി​​മു​​റി,കാ​​ർ​​പോ​​ർ​​ച്ച്, മ​​ഴ​​വെ​​ള്ള​​സം​​ഭ​​ര​​ണി തു​​ട​​ങ്ങി​​യ​​വ​​യും നി​​ർ​​മി​​ച്ചി​​ട്ടു​​ണ്ട്. മാ​​രാ​​രി​​ക്കു​​ള​​ത്ത് ന​​ട​​ന്ന കെ​​ട്ടി​​ടം കൈ​​മാ​​റ​​ൽ ച​​ട​​ങ്ങി​​ൽ ആ​​ര്യാ​​ട് ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​ന്‍റ് അ​​ഡ്വ.​​ ഷീ​​ന സ​​ന​​ൽ​​കു​​മാ​​ർ, മാ​​രാ​​രി​​ക്കു​​ളം തെ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡന്‍റ് ഇ​​ന്ദി​​രാ തി​​ല​​ക​​ൻ, ബ്ലോ​​ക്ക് പ​​ഞ്ചാ​​യ​​ത്ത് അം​​ഗം കെ ​​ശ്രീ​​ദേ​​വി, ഗ്രാ​​മപ​​ഞ്ചാ​​യ​​ത്ത് അം​​ഗം കെ.ഡി. ര​​മാ​​ദേ​​വി, ജി​​ല്ലാ ര​​ജി​​സ്ട്രാ​​ർ ജ​​ന​​റ​​ൽ അ​​ജി​​ത്ത് സാം ​​ജോ​​സ​​ഫ്, ക​​ണ്‍​സ്ട്ര​​ക‌്ഷ​​ൻ കോ​​ർ​​പ്പ​​റേ​​ഷ​​ൻ റീ​​ജ​​ണ​​ൽ മാ​​നേ​​ജ​​ർ സി. രാ​​കേ​​ഷ്, ദ​​ക്ഷി​​ണ മ​​ധ്യ മേ​​ഖ​​ല ര​​ജി​​സ്ട്രേ​​ഷ​​ൻ ഡി​​ഐ​​ജി ആ​​ർ. മ​​ധു, കെ.ആ​​ർ. ഷാ​​ന​​വാ​​സ് തു​​ട​​ങ്ങി​​യ​​വ​​ർ പ​​ങ്കെ​​ടു​​ത്തു.