ജി​ല്ല​യി​ൽ ഇന്നലെ 20പേ​ർ​ക്ക് കോ​വി​ഡ്
Thursday, July 16, 2020 10:38 PM IST
ആ​​ല​​പ്പു​​ഴ : ജി​​ല്ല​​യി​​ൽ ഇ​​ന്ന​​ലെ 20 പേ​​ർ​​ക്ക് കോ​​വി​​ഡ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ചു. ഒ​​ന്പ​​തു പേ​​ർ വി​​ദേ​​ശ​​ത്തു​​നി​​ന്നും എ​​ത്തി​​യ​​വ​​രാ​​ണ്. ഒ​​രാ​​ൾ ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നും എ​​ത്തി​​യ​​താ​​ണ്. മൂ​​ന്നു​​പേ​​ർ നൂ​​റ​​നാ​​ട് ഐ​​ടി​​ബി​​പി ക്യാ​​ന്പി​​ലെ ഉ​​ദ്യോ​​ഗ​​സ്ഥ​​രാ​​ണ്. ആ​​റു​​പേ​​ർ​​ക്ക് സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ ആ​​ണ് രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച​​ത്. ഒ​​രാ​​ളു​​ടെ രോ​​ഗ​​ത്തി​​ന്‍റെ ഉ​​റ​​വി​​ടം വ്യ​​ക്ത​​മാ​​യി​​ട്ടി​​ല്ല.

കു​​വൈ​​റ്റി​​ൽ നി​​ന്നു ജൂ​​ണ്‍ 19ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി(40), ത​​മി​​ഴ്നാ​​ട്ടി​​ൽ​​നി​​ന്നു ജൂ​​ലൈ ര​​ണ്ടി​​ന് എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി(50), ദു​​ബാ​​യി​​ൽ നി​​ന്നു ജൂ​​ലൈ ര​​ണ്ടി​​ന് എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി(25), ഷാ​​ർ​​ജ​​യി​​ൽ നി​​ന്നു ജൂ​​ലൈ ര​​ണ്ടി​​ന് എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ആ​​ല​​പ്പു​​ഴ സ്വ​​ദേ​​ശി(53), ഒ​​മാ​​നി​​ൽ നി​​ന്നു ജൂ​​ണ്‍ 22ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന കാ​​യം​​കു​​ളം സ്വ​​ദേ​​ശി(50), ജൂൺ 24ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന കാ​​യം​​കു​​ളം സ്വ​​ദേ​​ശി(33), ഷാ​​ർ​​ജ​​യി​​ൽ നി​​ന്നു ജൂ​​ണ്‍ 28ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ആ​​ര്യാ​​ട് സ്വ​​ദേ​​ശി(24), അ​​ബു​​ദാ​​ബി​​യി​​ൽ നി​​ന്നു ജൂ​​ണ്‍ 27ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന എ​​ഴു​​പു​​ന്ന സ്വ​​ദേ​​ശി(35), കു​​വൈ​​റ്റി​​ൽ നി​​ന്നു ജൂ​​ണ്‍ 19ന് ​​എ​​ത്തി നി​​രീ​​ക്ഷ​​ണ​​ത്തി​​ലാ​​യി​​രു​​ന്ന ചേ​​ർ​​ത്ത​​ല സ്വ​​ദേ​​ശി(48), ദോ​​ഹ​​യി​​ൽ നി​​ന്ന് ംഎ​​ത്തി ല​​ക്ഷ​​ണ​​ങ്ങ​​ളെ തു​​ട​​ർ​​ന്ന് ആ​​ല​​പ്പു​​ഴ മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ചി​​കി​​ത്സ​​യി​​ലു​​ള്ള പാ​​ണ്ട​​നാ​​ട് സ്വ​​ദേ​​ശി(33), ഐ​​ടി​​ബി​​പി നൂ​​റ​​നാ​​ട് ക്യാ​​ന്പി​​ലെ മൂ​​ന്ന് ഉ​​ദ്യോ​​ഗ​​സ്ഥ​​ർ, സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച് ചി​​കി​​ത്സ​​യി​​ലു​​ള്ള എ​​ഴു​​പു​​ന്ന യി​​ലെ സീ​​ഫു​​ഡ് ഫാ​​ക്ട​​റി​​യി​​ലെ ജീ​​വ​​ന​​ക്കാ​​ര​​ന്‍റെ സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ലു​​ള്ള 43 വ​​യ​​സുള്ള വ​​യ​​ലാ​​ർ സ്വ​​ദേ​​ശി​​നി(43), കു​​ത്തി​​യ​​തോ​​ട് സ്വ​​ദേ​​ശി​​നി(49), കു​​ത്തി​​യ​​തോ​​ട് സ്വ​​ദേ​​ശി​​നി(21), കു​​ത്തി​​യ​​തോ​​ട് സ്വ​​ദേ​​ശി(49), സ​​ന്പ​​ർ​​ക്ക​​ത്തി​​ലൂ​​ടെ രോ​​ഗം സ്ഥി​​രീ​​ക​​രി​​ച്ച കാ​​യം​​കു​​ള​​ത്തെ പ​​ച്ച​​ക്ക​​റി വ്യാ​​പാ​​രി​​യു​​ടെ സ​​ന്പ​​ർ​​ക്ക പ​​ട്ടി​​ക​​യി​​ലു​​ള്ള കാ​​യം​​കു​​ളം സ്വ​​ദേ​​ശി​​യാ​​യ ആ​​ണ്‍​കു​​ട്ടി, ചെ​​ല്ലാ​​നം മ​​ത്സ്യ​​ബ​​ന്ധ​​ന ഹാ​​ർ​​ബ​​റു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട ജോ​​ലി ചെ​​യ്യു​​ന്ന തു​​റ​​വൂ​​ർ സ്വ​​ദേ​​ശി(20), ഉ​​റ​​വി​​ടം സ്ഥി​​രീ​​ക​​രി​​ക്കാ​​ത്ത ചെ​​ട്ടി​​ക്കാ​​ട് സ്വ​​ദേ​​ശി​​നി(30) എ​​ന്നി​​വ​​ർ​​ക്കാ​​ണ് കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച​​ത്. 13 പേ​​രു​​ടെ പ​​രി​​ശോ​​ധ​​നാ​​ഫ​​ലം നെ​​ഗ​​റ്റീ​​വാ​​യി.