കോ​​വി​​ഡ് പ്ര​​തി​​രോ​​ധ സ​​ന്നാ​​ഹ​​ത്തോ​​ടെ ജി​​ല്ല​​യി​​ൽ വി​​ദ്യാ​​ർ​​ഥിക​​ൾ പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യെ​​ഴു​​തി
Thursday, July 16, 2020 10:38 PM IST
ആ​​ല​​പ്പു​​ഴ: ക​​ർ​​ശ​​ന​​മാ​​യ കോ​​വി​​ഡ് 19 പ്ര​​തി​​രോ​​ധ സ​​ന്നാ​​ഹ​​ങ്ങ​​ൾ​​ക്കി​​ടെ ജി​​ല്ല​​യി​​ൽ വി​​ദ്യാ​​ർ​​ഥിക​​ൾ കേ​​ര​​ള എ​​ഞ്ചി​​നീ​​യ​​റിം​​ഗ് - പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ എ​​ഴു​​തി. 20 കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി രാ​​വി​​ലെ പ​​ത്തി​​നാ​​രം​​ഭി​​ച്ച ഫി​​സി​​ക്സ്, കെ​​മി​​സ്ട്രി പ​​രീ​​ക്ഷ​​യ്ക്ക് 4,909 വി​​ദ്യാ​​ർ​​ഥിക​​ളെ​​ത്തി.
16 കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യി ഉ​​ച്ച​​യ്ക്ക് 2.30 മു​​ത​​ൽ ന​​ട​​ന്ന ക​​ണ​​ക്ക് പ​​രീ​​ക്ഷ എ​​ഴു​​തി​​യ​​ത് 3,738 പേ​​രാ​​ണെ​​ന്നും പ്ര​​വേ​​ശ​​ന പ​​രീ​​ക്ഷ​​യു​​ടെ ജി​​ല്ല​​യി​​ലെ ചു​​മ​​ത​​ല​​യു​​ള്ള ലെ​​യ്സ​​ണ്‍ ഓ​​ഫീ​​സ​​ർ ജ​​യ​​ൻ അ​​റി​​യി​​ച്ചു. കോ​​വി​​ഡ് സ്ഥി​​രീ​​ക​​രി​​ച്ച് വ​​ണ്ടാ​​നം മെ​​ഡി​​ക്ക​​ൽ കോ​​ള​​ജി​​ൽ ക​​ഴി​​യു​​ന്ന​​തി​​നാ​​ൽ ഡോ​​ക്ട​​റു​​ടെ നി​​രീ​​ക്ഷ​​ണ​​ത്തി​​ൽ രാ​​വി​​ലെ​​യും ഉ​​ച്ച​​യ്ക്കു​​മാ​​യി ര​​ണ്ടു​​വി​​ദ്യാ​​ർ​​ഥിക​​ൾ പ​​രീ​​ക്ഷ​​യെ​​ഴു​​തി.
ജി​​ല്ല​​യി​​ൽ ക​​ണ്ടെ​​യ്ൻ​​മെ​​ന്‍റ് സോ​​ണി​​ൽ ഉ​​ൾ​​പ്പെ​​ട്ട ഏ​​ക പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യ എ​​സ്എ​​ൽ പു​​ര​​ത്തെ ജിഎ​​സ്എംഎംഎ​​ച്ച്എ​​സി​​ൽ 70 ശ​​ത​​മാ​​ന​​ത്തി​​ലേ​​റെ പേ​​ർ പ​​രീ​​ക്ഷ​​യെ​​ഴു​​തി.
രാ​​വി​​ലെ 239 ഉം ​​ഉ​​ച്ച​​യ്ക്ക് 228ഉം ​​പേ​​രാ​​ണി​​വി​​ടെ പ​​രീ​​ക്ഷ​​യ്ക്ക് ഹാ​​ജ​​രാ​​യ​​ത്. കോ​​വി​​ഡി​​ന്‍റെ പ​​ശ്ചാ​​ത്ത​​ല​​ത്തി​​ൽ ഓ​​രോ കേ​​ന്ദ്ര​​ത്തി​​ലും സു​​ര​​ക്ഷ ഉ​​റ​​പ്പാ​​ക്കാ​​ൻ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ അ​​ഭ്യ​​ർ​​ത്ഥ​​ന മാ​​നി​​ച്ചെ​​ത്തി​​യ സ​​ന്ന​​ദ്ധ പ്ര​​വ​​ർ​​ത്ത​​ക​​രു​​ടെ സാ​​ന്നി​​ധ്യം ഏ​​റെ ശ്ര​​ദ്ധേ​​യ​​മാ​​യി.