ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ക്ക​ലും പ്ര​തി​രോ​ധ മ​രു​ന്നു​വി​ത​ര​ണ​വും
Saturday, August 1, 2020 10:08 PM IST
ചേ​ര്‍​ത്ത​ല: ചേ​ര്‍​ത്ത​ല റോ​ട്ട​റി ക്ല​ബി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡോ​ക്ട​ര്‍​മാ​രെ ആ​ദ​രി​ക്ക​ലും കോ​വി​ഡ് ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്നു വി​ത​ര​ണ​വും ന​ട​ത്തി. വേ​ളോ​ര്‍​വ​ട്ടം ദേ​വ​സ്വം ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ന്ന സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ക്ല​ബ് പ്ര​സി​ഡ​ന്‍റ് സി.​കെ. സു​രേ​ഷ് ബാ​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ വി.​ടി. ജോ​സ​ഫ്, സി​ന്ധു​ബൈ​ജു, ജി.​കെ. അ​ജി​ത്, ക്ല​ബ് സെ​ക്ര​ട്ട​റി സി.​കെ. രാ​ജേ​ന്ദ്ര​ന്‍, ഡോ. ​എ​സ്. കൃ​ഷ്ണ​കു​മാ​ര്‍, പി.​കെ. ധ​നേ​ശ​ന്‍, എ​ന്‍. ശി​വ​ന്‍​കു​ട്ടി നാ​യ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.