തോ​ട് നി​ക​ത്തി റോ​ഡ് നി​ർ​മി​ച്ചു, പ്ര​ദേ​ശം രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​ൽ
Saturday, August 1, 2020 10:08 PM IST
തു​റ​വൂ​ർ: തോ​ട് നി​ക​ത്തി റോ​ഡ് നി​ർ​മി​ച്ച​തോ​ടെ ഒ​രു​പ്ര​ദേ​ശം വെ​ള്ള​ക്കെ​ട്ടി​ലാ​യി. വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലാ​ണ് ഏ​താ​നും പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളെ തീ​രാ ദു​രി​ത​ത്തി​ലാ​ക്കി​യ റോ​ഡ് നി​ർ​മാ​ണം. അ​റു​പ​ത് മീ​റ്റ​റോ​ളോം തോ​ട് നി​ക​ത്തി​യാ​ണ് പ​ഞ്ചാ​യ​ത്ത​ധി​കൃ​ത​ർ റോ​ഡ് നി​ർ​മി​ച്ച​തെ​ന്നാ​ണ്് ആ​രോ​പ​ണം. 60 മീ​റ്റ​ർ തോ​ടി​ൽ നീ​രൊ​ഴു​ക്കു​ള്ള 22 മീ​റ്റ​ർ ഏ​ക​പ​ക്ഷീ​യ​മാ​യി നി​ക​ത്തി​യ​താ​ണ് പ്ര​ദേ​ശ​ത്ത് രൂ​ക്ഷ​മാ​യ വെ​ള്ള​ക്കെ​ട്ടി​ന് ഇ​ട​യാ​ക്കി​യ​ത്.

ദേ​ശീ​യപാ​ത​യി​ൽ ബി​ഷ​പ് മൂ​ർ സ്കൂ​ളി​നു കി​ഴ​ക്ക് തൊ​ട്ടു​ള്ള പ്ര​ദേ​ശ​ത്തെ​യും പ​ന്ത്ര​ണ്ടാം വാ​ർ​ഡി​ലെ ത​ന്നെ വ​ട​ക്ക് ശാ​സ്താ​ങ്ക​ൽ തു​ട​ങ്ങി​യ വ​ലി​യൊ​രു പ്ര​ദേ​ശ​ത്തെ​യും പെ​യ്ത്തു വെ​ള്ളം ഒ​ഴു​കി കി​ഴ​ക്ക് വേ​ന്പ​നാ​ട്ട് കാ​യ​ലി​ൽ പ​തി​ക്കു​ന്ന തോ​ടാ​ണ് നി​ക​ർ​ത്തി​യ​ത്.

2010ൽ ​റോ​ഡി​ന്‍റെ നി​ർ​മാ​ണം തു​ട​ങ്ങി​യ​പ്പോ​ൾ ത​ന്നെ പ​രി​സ​ര​വാ​സി​ക​ൾ എ​തി​ർ​ത്തു​വെ​ങ്കി​ലും റോ​ഡ് നി​ർ​മാ​ണം ന​ട​ന്നു. ര​ണ്ടു​റോ​ഡു​ക​ളെ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന 310 മീ​റ്റ​ർ ദൈ​ർ​ഘ്യ​മു​ള്ള റോ​ഡ് നാ​ലു​കു​ടും​ബ​ങ്ങ​ൾ​ക്കുവേ​ണ്ടി നി​ർ​മി​ച്ച​താ​ണെ​ന്ന ആ​ക്ഷേ​പ​വും ഉ​യ​ർ​ന്നി​രു​ന്നു.

അ​തേ​സ​മ​യം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന പ​ട്ടി​ക​ജാ​തി കു​ടും​ബ​ങ്ങ​ളു​ടെ പ​രാ​തി​യും പ്ര​തി​ഷേ​ധ​വും ബ​ന്ധ​പ്പെ​ട്ട​വ​ർ അ​വ​ഗ​ണി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്നും പ​രാ​തി​യു​ണ്ട്. വെ​ള്ളം ഒ​ഴു​കി​യി​രു​ന്ന അ​വ​ശേ​ഷി​ച്ച തോ​ടി​ന്‍റെ മ​ധ്യ​ഭാ​ഗ​ത്ത് വ​ലി​യ മ​തി​ൽ കെ​ട്ടി​പ്പൊ​ക്കി​യ​ത് പ്ര​ശ്നം കൂ​ടു​ത​ൽ വ​ഷ​ളാ​ക്കി. ഇ​തി​ന​കം ജി​ല്ലാ ക​ള​ക്ട​ർ​ക്ക് ഉ​ൾ​പ്പ​ടെ നി​ര​വ​ധി പ​രാ​തി​ക​ൾ ഇ​തു സം​ബ​ന്ധി​ച്ചു ന​ൽ​കി​യെ​ങ്കി​ലും പ​രി​ഹാ​ര​മാ​യി​ല്ല. വെ​ള്ള​ക്കെ​ട്ട് മൂ​ലം വീ​ടു​ക​ൾ​ക്ക് നാ​ശം സം​ഭ​വി​ച്ചി​ട്ടു​ണ്ട്.

പ​ല വീ​ടു​ക​ളും നി​ലം​പൊ​ത്താ​റാ​യ നി​ല​യി​ലു​മാ​ണ്. പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്കെ​ട്ട് ഒ​ഴി​വാ​ക്കു​ന്ന​തി​നാ​യ് തോ​ട് നി​ക​ത്തി റോ​ഡ് നി​ർ​മി​ച്ച ഭാ​ഗ​ത്ത് പെ​യ്ത്തു​വെ​ള്ളം സു​ഗ​മ​മാ​യി ഒ​ഴു​കി പോ​കു​ന്ന​തി​നു അ​ടി​യ​ന്ത​ര​മാ​യി ക​ൾ​വ​ർ​ട്ട് നി​ർ​മി​ക്കു​ന്ന​തി​നാ​വ​ശ്യ​മാ​യ എ​സ്റ്റി​മേ​റ്റ് ഉ​ട​ൻ ത​യാ​റാ​ക്കു​മെ​ന്ന് വ​യ​ലാ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​സ്.​വി. ബാ​ബു അ​റി​യി​ച്ചു.