കെ.കെ. മ​ഹേ​ശ​ന്‍ പ​ണം ത​ട്ടി​യെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്ന് ശ്രീ​നാ​രാ​യ​ണ സം​യു​ക്ത വേ​ദി
Saturday, August 1, 2020 10:13 PM IST
ആ​ല​പ്പു​ഴ: എ​സ്എ​ന്‍​ഡി​പി ക​ണി​ച്ചു​കു​ള​ങ്ങ​ര യൂ​ണി​യ​ന്‍ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന കെ ​കെ മ​ഹേ​ശ​ന്‍ പ​ണം ത​ട്ടി​യെ​ന്ന ആ​രോ​പ​ണം ശ​രി​യ​ല്ലെ​ന്ന് ശ്രീ​നാ​രാ​യ​ണ സം​യു​ക്ത വേ​ദി ഭാ​ര​വാ​ഹി​ക​ള്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. 2019 ഡി​സം​ബ​ര്‍ ര​ണ്ടി​ന് തു​ഷാ​റി​ന്റെ​യും മ​ക​ന്റെ​യും പേ​രി​ല്‍ 40.6 ഏ​ക്ക​ര്‍ ഏ​ല​ത്തോ​ട്ടം വാ​ങ്ങി​യ പ​ണം ആ​രു​ടേ​താ​ണെ​ന്ന് ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ര്‍ വ്യ​ക്ത​മാ​ക്ക​ണം. ബ​ന്ധു​ക്ക​ളു​ടെ പേ​രി​ല്‍ വ​സ്തു വാ​ങ്ങു​ന്ന​ത് ശ്രീ​നാ​രാ​യ​ണീ​രു​ടെ പ​ണം കൊ​ണ്ടാ​ണ്. പാ​വ​ങ്ങ​ളു​ടെ പ​ണം ഒ​രു കു​ടും​ബ​ത്തി​ലേ​ക്കു പോ​കു​ന്നു. വ​സ്തു ഇ​ട​പാ​ടു​ക​ളു​ടെ കൂ​ടു​ത​ല്‍ തെ​ളി​വു​ക​ള്‍ പു​റ​ത്ത് കൊ​ണ്ടു​വ​രും. തു​ഷാ​റി​ന്റെ മ​ക​ന്റെ പേ​രി​ലും, പ്രീ​തി ന​ടേ​ശ​ന്റെ ബ​ന്ധു​ക്ക​ളു​ടെ പേ​രി​ലും എ​സ്എ​ന്‍​ഡി​പി​യു​ടെ പ​ണ​മെ​ടു​ത്ത് വ​സ്തു വാ​ങ്ങി​ക്കൂ​ട്ടു​ക​യാ​ണ്. ഇ​വ​ര്‍ സ്ഥാ​ന​ങ്ങ​ള്‍ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും ശ്രീ​നാ​രാ​യ​ണ സം​യു​ക്ത വേ​ദി ആ​വ​ശ്യ​പ്പെ​ട്ടു.