മാന്പുഴക്കരിയിലെ വെള്ളക്കെട്ട്; പ​രാ​തി ന​ല്കി
Saturday, August 1, 2020 10:13 PM IST
മ​ങ്കൊ​മ്പ്: ആ​ല​പ്പു​ഴ​-ച​ങ്ങ​നാ​ശേ​രി റോ​ഡി​ല്‍ മാ​മ്പു​ഴ​ക്ക​രി ഭാ​ഗ​ത്തെ വെ​ള്ള​ക്കെ​ട്ട് മൂ​ല​മു​ണ്ടാ​കു​ന്ന അ​പ​ക​ട​ങ്ങ​ള്‍ ഒ​ഴി​വാ​ക്കാ​ന്‍ ന​ട​പ​ടി വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ജി​ല്ലാ ക​ള​ക്ട​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യ​താ​യി ഡി ​സിസിജ​ന​റ​ല്‍ സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ന്‍ അ​റി​യി​ച്ചു. മാ​മ്പു​ഴ​ക്ക​രി​എ​ട​ത്വ റോ​ഡി​ലേ​ക്കു​ള്ള പാ​ല​ത്തി​നു കി​ഴ​ക്കു​വ​ശ​ത്താ​ണ് മ​ഴ​ക്കാ​ല​ത്ത് പ​തി​വാ​യി വെ​ള്ള​ക്കെ​ട്ടു​ണ്ടാ​വു​ന്ന​ത്.

വെ​ള്ള​ക്കെ​ട്ടി​ലൂ​ടെ ഭാ​രവാ​ഹ​ന​ങ്ങ​ള്‍ അ​മി​തവേ​ഗ​ത​യി​ല്‍ പോ​കു​ന്ന​ത് ചെ​റു​വാ​ഹ​ന​ങ്ങ​ള്‍​ക്കും കാ​ല്‍​ന​ട​യാ​ത്ര​ക്കാ​ര്‍​ക്കും ഭീ​ഷ​ണി​യാ​കു​ന്നു. ഇ​തു​മൂ​ലം വാ​ക്കേ​റ്റ​വും ക​യ്യാ​ങ്ക​ളി​യും പ​തി​വാ​യി​രി​ക്കു​ക​യാ​ണ്. മു​ന്‍​പ് ഈ​ഭാ​ഗ​ത്ത് വെ​ള്ള​ക്കെ​ട്ടി​ല്‍ ബൈ​ക്ക് മ​റി​ഞ്ഞ​തി​നെ​ത്തു​ട​ര്‍​ന്ന് ഒ​രാ​ള്‍ മ​രി​ച്ചി​രു​ന്നു. ഈ ​സാ​ഹ​ച​ര്യ​ത്തി​ല്‍ വെ​ള്ള​ക്കെ​ട്ടു​ള്ള ഭാ​ഗ​ത്ത് ബാ​രി​ക്കേ​ഡ് വ​ച്ചും, പോ​ലീ​സി​നെ ഉ​പ​യോ​ഗി​ച്ച് വാ​ഹ​ന ഗ​താ​ഗ​തം നി​യ​ന്ത്രി​ക്കു​ന്ന​തി​നും ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ട​താ​യും അ​ദ്ദേ​ഹം അ​റി​യി​ച്ചു.