നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ല്‍ പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ശ​ക്ത​മാ​ക്കി
Saturday, August 1, 2020 10:13 PM IST
ചാ​രും​മൂ​ട്: നൂ​റ​നാ​ട് ലെ​പ്ര​സി സാ​നി​ട്ടോ​റി​യ​ത്തി​ല്‍ ക​ഴി​ഞ്ഞ ദി​വ​സം ഒ​രു കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സ് റി​പ്പോ​ര്‍​ട്ട് ചെ​യ്ത​തോ​ടു കൂ​ടി ജാ​ഗ്ര​താ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഊ​ര്‍​ജി​ത​മാ​ക്കി. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ടി​യ​ന്ത​ര എ​ച്ച്എം​സി യോ​ഗം ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്നു. ആ​ര്‍. രാ​ജേ​ഷ് എം​എ​ല്‍​എ​യും പ​ങ്കെ​ടു​ത്തു. ക​ഴി​ഞ്ഞ ദി​വ​സം 84 ആ​ന്‍റിജ​ന്‍ ടെ​സ്റ്റും 51 ആ​ര്‍​റ്റി​പി​സി​ആ​ര്‍ ടെ​സ്റ്റും ന​ട​ത്തി. ആ​ദ്യഘ​ട്ട പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വാ​ണ് . തി​ങ്ക​ളാ​ഴ്ച ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ആ​ര്‍​റ്റി​സി​പി​ആ​ര്‍ ടെ​സ്റ്റ് ഒ​ന്നുകൂ​ടി ന​ട​ത്തും. സാ​നി​ട്ടോ​റി​യ​ത്തി​ലെ അ​ന്തേ​വാ​സി​ക​ളെ ഐ​സൊ​ലേ​റ്റ് ചെ​യ്യു​ന്ന​തി​ന് കോ​വി​ഡ് ഐ​സൊ​ലേ​ഷ​ന്‍ വാ​ര്‍​ഡു​ക​ളാ​യി ക്ര​മീ​ക​രി​ച്ചി​ട്ടു​ള്ള 36 ബെ​ഡു​ക​ളും, മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഉ​പ​യോ​ഗ​പ്പെ​ടു​ത്തും. അ​ന്തേ​വാ​സി​ക​ള്‍​ക്കും, ജീ​വ​ന​ക്കാ​ര്‍​ക്കു​മാ​വ​ശ്യ​മാ​യ ഭ​ക്ഷ​ണം ന​ല്‍​കാ​ന്‍ ത​ദ്ദേ​ശ സ്ഥാ​പ​ന​ങ്ങ​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പ​ടെ അ​ടി​യ​ന്ത​ര​മാ​യി വാ​ഹ​ന സൗ​ക​ര്യ​വും ക്ര​മീ​ക​രി​ക്കും. ആ​വ​ശ്യ​മാ​യ മു​ഴു​വ​ന്‍ മ​രു​ന്നു​ക​ളും ജി​ല്ലാ ആ​രോ​ഗ്യ വി​ഭാ​ഗം ന​ല്‍​കും. മ​രു​ന്നു​ക​ള്‍​ക്ക് പു​റ​മെ പി​പി​ഇ കി​റ്റു​ക​ളും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നി​ന്നും ന​ല്‍​കും. സാ​നി​ട്ടോ​റി​യം കോ​വി​ഡ് പ്ര​തി​രോ​ധ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ല്ലാ ദി​വ​സ​വും മോ​ണി​റ്റ​ര്‍ ചെ​യ്യ​ണ​മെ​ന്ന് ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ട​താ​യി ആ​ര്‍. രാ​ജേ​ഷ് എം​എ​ല്‍​എ പ​റ​ഞ്ഞു.