തിരുനാൾ
Saturday, August 1, 2020 10:14 PM IST
മാ​വേ​ലി​ക്ക​ര: പു​തി​യ​കാ​വ് സെ​ന്‍റ് മേ​രീ​സ് ഓ​ർ​ത്ത​ഡോ​ക്സ് ക​ത്തീ​ഡ്ര​ലി​ൽ പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​ന്‍റെ വാ​ങ്ങി​പ്പു പെ​രു​ന്നാ​ളി​നു വി​കാ​രി ഫാ.​ടി.​ടി.​തോ​മ​സ് ആ​ല കൊ​ടി​യേ​റ്റി. സ​ഹ​വി​കാ​രി ഫാ. ​പ്ര​സാ​ദ് മാ​ത്യു, ട്ര​സ്റ്റി സൈ​മ​ൺ വ​ർ​ഗീ​സ് കൊ​മ്പ​ശേ​രി​ൽ, സെ​ക്ര​ട്ട​റി ജി.​കോ​ശി തു​ണ്ടു​പ​റ​മ്പി​ൽ, ക​ൺ​വീ​ന​ർ മാ​ത്യു ജോ​ൺ എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. 15 വ​രെ ദി​വ​സ​വും രാ​വി​ലെ 6.30നു ​ന​മ​സ്കാ​രം, 7ന് ​കു​ർ​ബാ​ന എ​ന്നി​വ ന​ട​ക്കും. 15നു 8​ന് പ​ള്ളി​ക്കു ചു​റ്റും പ്ര​ദ​ക്ഷി​ണം. തുടർന്ന് കൊ​ടി​യി​റ​ക്ക്.