ച​ട്ട​ലം​ഘ​നം: വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നെ​തി​രേ കേസ്
Sunday, August 2, 2020 10:06 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ സ​മ​യ​ക്ര​മം പാ​ലി​ക്കാ​ത്ത​തി​ന് ചെ​ങ്ങ​ന്നൂ​ർ എ​ൻജിനി​യ​റിം​ഗ് കോ​ള​ജ് ജം​ഗ്ഷ​നി​ലെ ഒ​രു പ്ര​മു​ഖ വ്യാ​പാ​ര സ്ഥാ​പ​ന​ത്തി​നെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. ഈ ​സ്ഥാ​പ​നം ദി​വ​സ​ങ്ങ​ളാ​യി അ​നു​വ​ദ​നീ​യ​മാ​യ സ​മ​യം ക​ഴി​ഞ്ഞും ആ​ളു​ക​ളെ ര​ഹ​സ്യ​മാ​യി ക​ട​യി​ൽ ക​യ​റ്റി ക​ച്ച​വ​ടം ന​ട​ത്തു​ന്ന​താ​യി സ​മീ​പ​ ക​ട​ക്കാ​ർ പ​രാ​തി​പ്പെ​ട്ടി​രു​ന്നു.
തു​ട​ർ​ന്നാണ് ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ വ്യാ​പാ​രി​ക​ളു​ടെ സം​ഘ​ട​ന​ക​ളു​മാ​യി ച​ർ​ച്ച ന​ട​ത്തു​ക​യും അ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ സം​ഘ​ട​ന​ക​ൾ വ്യാ​പാ​രി​ക​ളോ​ട് കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ക​ർ​ശ​ന നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തി​നാ​യി പ്ര​ത്യേ​ക സ​മ​യ​ക്ര​മ​വും ന​ഗ​ര​സ​ഭാ അ​ധി​കൃ​ത​ർ നി​ശ്ച​യി​ച്ച് ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ഇ​തു​ലം​ഘി​ച്ച് നി​ശ്ചി​ത സ​മ​യം ക​ഴി​ഞ്ഞ് ​സ്ഥാ​പ​നം തു​റ​ന്നു പ്ര​വ​ർ​ത്തി​ച്ചു. ചെ​ങ്ങ​ന്നൂ​ർ എ​സ്ഐ എ​സ്.​വി. ബി​ജു സ്ഥ​ല​ത്തെ​ത്തി സ്ഥാ​പ​നം അ​ട​പ്പി​ച്ച് കേ​സെടു​ത്തു.