ചു​ഴ​ലി​ക്കാ​റ്റ്, ന​ഗ​ര​ത്തി​ൽ വ്യാ​പ​കനാ​ശം
Monday, August 3, 2020 10:32 PM IST
ആ​ല​പ്പു​ഴ: ഇ​ന്ന​ലെ വൈ​കു​ന്നേ​രം മൂ​ന്ന​ര​യോ​ടെ​യു​ണ്ടാ​യ ശ​ക്ത​മാ​യ ചു​ഴ​ലി​ക്കാ​റ്റി​ൽ ന​ഗ​ര​ത്തി​ൽ വ്യാ​പ​ക​നാ​ശം. ആ​ല​പ്പു​ഴ ജി​ല്ലാ പോ​ലീ​സ് ഓ​ഫീ​സ് വ​ള​പ്പി​ലു​ണ്ടാ​യി​രു​ന്ന കൂ​റ്റ​ൻ മാ​വ് ര​ണ്ടാ​യി പി​ള​ർ​ന്ന് വ​ലി​യ ശി​ഖ​രം പ​തി​ച്ച് ആ​റു​ കാ​റു​ക​ൾ​ക്ക് കേ​ടു​പാ​ട് സം​ഭ​വി​ച്ചു. എ​ഫ്സി​ഐ ഗോ​ഡൗ​ണി​ന്‍റെ ഷീ​റ്റി​ട്ട മേ​ൽ​ക്കൂ​ര പ​റ​ന്ന് റോ​ഡി​ൽ​പ​തി​ച്ചു.

എ.​ആ​ർ ക്യാ​ന്പി​ലെ തേ​ക്കു​ൾ​പ്പെടെ​യു​ള്ള മ​ര​ങ്ങ​ൾ നി​ലം​പ​തി​ച്ച് കെ​ട്ടി​ട​ങ്ങ​ൾ​ക്ക് കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു. ക​നാ​ൽ​ക്ക​ര​യി​ലെ വൃ​ക്ഷ​ങ്ങ​ൾ പ​ല​തും ക​നാ​ലി​ലേ​ക്കും ക​ര​യി​ലേ​ക്കും വീ​ണു. എ​സ്ബി​ഐ ബീ​ച്ച് ബ്രാ​ഞ്ചി​നു മു​ന്നി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന കാ​റി​നു മു​ക​ളി​ലേ​ക്ക് പാ​ല​മ​രം വീ​ണു. മ​ര​ങ്ങ​ൾ​ക്കു താ​ഴെ ആ​രും ഇ​ല്ലാ​ത്ത​തി​നാ​ൽ ആ​ള​പാ​യം ഒ​ഴി​വാ​യി. ഫ​യ​ർ​ഫോ​ഴ്സെ​ത്തി എ​സ്പി ഓ​ഫീ​സി​ലെ മ​ര​ങ്ങ​ൾ മു​റി​ച്ചു​മാ​റ്റി. എ​ആ​ർ ക്യാ​ന്പി​ലേ​ത് എ​ൻ​ഡി​ആ​ർ​എ​ഫ് സേ​നാം​ഗ​ങ്ങ​ൾ വെ​ട്ടി​മാ​റ്റി.