മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് നാ​ളെ മു​ത​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​കും
Monday, August 3, 2020 10:32 PM IST
ആ​ല​പ്പു​ഴ: മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് നാ​ളെ മു​ത​ൽ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​ൻ നി​ർ​ദേ​ശം. കോ​വി​ഡ് പ്ര​തി​രോ​ധ നി​യ​ന്ത്ര​ണ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി കു​ട്ട​നാ​ട് താ​ലൂ​ക്ക് ഇ​ൻ​സി​ഡ​ന്‍റ് ക​മാ​ൻ​ഡ​ർ എ​ൽ.​ ആ​ർ. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ. സ​ന്തോ​ഷ്കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് നി​ർ​ദേ​ശം ന​ൽ​കി​യ​ത്. മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ ഒ​രു ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ വി​ല്ലേ​ജ് ഓ​ഫീ​സി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​രും ക്വാ​റ​ന്‍റൈ​നി​ൽ പ്ര​വേ​ശി​ച്ചി​രി​ക്കു​ക​യാ​ണ്. ഈ ​അ​വ​സ്ഥ​യി​ൽ മ​റ്റ് വി​ല്ലേ​ജി​ൽനി​ന്ന് ജീ​വ​ന​ക്കാ​രെ എ​ത്തി​ച്ചു മു​ട്ടാ​ർ വി​ല്ലേ​ജ് ഓ​ഫീ​സ് പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കാ​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.

ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗം ഇ​ന്ന്

ആ​ല​പ്പു​ഴ: ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി യോ​ഗം ഇ​ന്ന് ഉ​ച്ച​യ്ക്കുശേ​ഷം 2.30ന് ​ചേ​രും. പ​രി​ഷ്ക​രി​ച്ച വാ​ർ​ഷി​ക പ​ദ്ധ​തി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന​ങ്ങ​ളു​ടെ പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം ന​ല്കാ​നാ​ണ് യോ​ഗം. കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​ൻ ആ​യാ​ണ് യോ​ഗം ചേ​രു​ക.