ഹാ​ഗി​യ സോ​ഫി​യ: ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി
Monday, August 3, 2020 10:32 PM IST
ച​​ങ്ങ​​നാ​​ശേ​​രി: ഹാ​​ഗി​​യ സോ​​ഫി​​യ എ​​ന്ന പു​​രാ​​ത​​ന ക്രൈ​​സ്ത​​വ ദേ​​വാ​ല​​യം മോ​​സ്ക്കാ​​ക്കി മാ​​റ്റി​​യ​​തി​​ൽ ചങ്ങനാശേരി അ​​തി​​രൂ​​പ​​ത പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ എ​​ക്യു​​മെ​​നി​​ക്ക​​ൽ ക​​മ്മി​​റ്റി ദുഃ​​ഖ​​വും ഉ​​ത്ക​​ണ്ഠ​​യും രേ​​ഖ​​പ്പെ​​ടു​ത്തി. ​ക്രൈ​​സ്ത​​വ​​രു​​ടെ അ​​ഭി​​മാ​​ന​​വും പൗ​​ര​​സ്ത്യ ഓ​​ർ​​ത്ത​ഡോ​​ക്സ് സ​​ഭ​​യു​​ടെ ആ​​സ്ഥാ​​ന​​വു​​മാ​​യി​​രു​​ന്ന ഹാ​​ഗി​​യ സോ​​ഫി​​യ മോ​​സ്ക്കാ​​ക്കി മാ​​റ്റി​​യ തീ​​രു​​മാ​​നം തു​​ർ​​ക്കി ഭ​​ര​​ണ​​കൂ​​ടം പു​​നഃ​​പ​​രി​​ശോ​​ധി​​ക്ക​​ണ​മെ​​ന്നും യോ​​ഗം ആ​​വ​​ശ്യ​​പ്പെ​​ട്ടു.
സി​​ബി​​സി​​ഐ, കെ​​സി​​ബി​​സി എ​​ക്യു​​മെ​​നി​​ക്ക​​ൽ ക​​മ്മീ​​ഷ​​ൻ ചെ​​യ​​ർ​​മാ​​ൻ കൂ​​ടി​​യാ​​യ ആ​​ർ​​ച്ച്ബി​​ഷ​​പ് മാ​​ർ ജോ​​സ​​ഫ് പെ​​രു​​ന്തോ​​ട്ടം അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. സി​​ബി​​സി​​ഐ എ​​ക്യു​​മെ​​നി​​ക്ക​​ൽ ക​​മ്മീ​​ഷ​​ൻ സെ​​ക്ര​​ട്ട​​റി റ​​വ.​​ഡോ.​ ജോ​​ബി ക​​റു​​ക​​പ്പ​​റ​ന്പി​​ൽ, ഫാ.​ ​ഫി​​ലി​​പ്പ് ത​​യ്യി​​ൽ, സി​​സ്റ്റ​​ർ പ്ര​​സ​​ന്ന സി​​എം​​സി, പാ​​സ്റ്റ​​റ​​ൽ കൗ​​ണ്‍​സി​​ൽ സെ​​ക്ര​​ട്ട​​റി ഡോ​​മി​​നി​​ക് ജോ​​സ​​ഫ്, ക​​ണ്‍​വീ​​ന​​ർ ജോ​​സു​​കു​​ട്ടി കു​​ട്ടം​​പേ​​രൂ​​ർ, സി​​ബി​​ച്ച​​ൻ സ്രാ​​ങ്ക​​ൽ, അ​​ന്പി​​ളി മാ​​ത്യു, മോ​​ളി​​ക്കു​​ട്ടി ഏ​ബ്ര​​ഹാം, ഷൈ​​നി ബേ​​ബി, തോ​​മ​​സ് ഫി​​ലി​​പ്പ്, ലി​​സി ജോ​​സ് തു​​ട​ങ്ങി​​യ​​വ​​ർ പ്ര​​സം​​ഗി​​ച്ചു.