ഗ​വേ​ഷ​ണ പ്രോ​ജ​ക്ട് അ​വ​ത​ര​ണ മ​ത്സ​രം
Monday, August 3, 2020 10:32 PM IST
ആ​ല​പ്പു​ഴ: സെ​ന്‍റ് ജോ​സ​ഫ്സ് കോ​ള​ജി​ലെ റി​സ​ർ​ച്ച് ക​മ്മി​റ്റി ആ​ർ​ഐ​സി​ഇ​ആ​ർ​സി​എ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ശാ​സ്ത്ര​സാ​ഹി​ത്യ പ​രി​ഷ​ത്തു​മാ​യി ചേ​ർ​ന്ന് 2019-20ൽ ​ബി​രു​ദ​ബി​രു​ദാ​ന​ന്ത​ര കോ​ഴ്സു​ക​ൾ പൂ​ർ​ത്തീ​ക​രി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ദേ​ശീ​യ ത​ല​ത്തി​ൽ ഓ​ണ്‍​ലൈ​നി​ൽ എ​ല്ലാ വി​ഷ​യ​ങ്ങ​ളി​ലും ഗ​വേ​ഷ​ണ പ്രോ​ജ​ക്ട് അ​വ​ത​ര​ണ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു. ഫ​ലം 13ന് ​പ്ര​ഖ്യാ​പി​ക്കും. മി​ക​ച്ച ഗ​വേ​ഷ​ണ പ്രോ​ജ​ക്ട് അ​വ​ത​ര​ണ​ത്തി​നു​ള്ള പു​ര​സ്കാ​ര​വും ന​ല്കും. എ​ട്ടി​നു​ള്ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. മെ​യി​ൽ : ricercacompetitionsgmail.com

തെ​ങ്ങി​ൻ​തൈ വി​ത​ര​ണോദ്ഘാ​ട​നം

എ​ട​ത്വ: പാ​ട​ശേ​ഖ​ര​ങ്ങ​ളു​ടെ ത​രി​ശുകി​ട​ക്കു​ന്ന പു​റം​ബ​ണ്ടു​ക​ളി​ൽ തെ​ങ്ങി​ൻ തൈ​ക​ൾ വ​ച്ചുപി​ടി​പ്പി​ക്ക​ൽ എ​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ​ദ്ധ​തി​യി​ൽ തെ​ങ്ങി​ൻ​തൈ വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ബി​നു ഐ​സ​ക് രാ​ജു ത​ക​ഴി കൃ​ഷി ഭ​വ​നി​ൽ നി​ർ​വ​ഹി​ച്ചു. ത​ക​ഴി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അം​ബി​കാ ഷി​ബു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ.​ആ​ർ. ക​ണ്ണ​ൻ, ത​ക​ഴി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​മാ ബി​ജു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ യു. ​നി​സാ​ർ, റോ​സ് മി​നി മാ​ത്യു, കൃ​ഷി ഓ​ഫീ​സ​ർ നൗ​ഷാ​ദ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.