തെ​ങ്ങി​ൻതൈ​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി
Monday, August 3, 2020 10:35 PM IST
മ​ങ്കൊ​ന്പ്: കാ​യ​ലി​ന്‍റെ പു​റം​ബ​ണ്ടി​ൽ ന​ട്ടു​പി​ടി​പ്പി​ച്ചി​രു​ന്ന തെ​ങ്ങി​ൻ തൈ​ക​ൾ ന​ശി​പ്പി​ച്ച​താ​യി പ​രാ​തി. കാ​വാ​ലം പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡ് പ​ത്തൊ​ൻ​പ​തി​ൽച്ചിറ ബാ​ബു​വി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള പു​ളി​ങ്കു​ന്ന് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽവ​രു​ന്ന ഡി ​ബ്ലോ​ക്ക് വ​ട​ക്കേ ആ​റാ​യി​രം കാ​യ​ലി​ന്‍റെ പു​റം​ബ​ണ്ടി​ലെ തെ​ങ്ങി​ൻ തൈ​ക​ളാ​ണ് സാ​മൂ​ഹ്യ​വി​രു​ദ്ധ​ർ ന​ശി​പ്പി​ച്ച​ത്. ര​ണ്ട​രവ​ർ​ഷം പ്രാ​യ​മാ​യ തെ​ങ്ങി​ൻതൈ​ക​ളു​ടെ ത​ല​യ്ക്ക​ൽ വി​ഷ​മൊ​ഴി​ച്ച് ക​രി​യി​ച്ചു ക​ള​ഞ്ഞ​തെ​ന്ന് ബാ​ബു പ​റ​യു​ന്നു.
ഒ​രുവ​ർ​ഷ​ത്തി​ന​കം കാ​യ്ക്കേ​ണ്ട തൈ​ക​ളാ​ണ് ന​ശി​ച്ച​ത്. ബാ​ബു​വി​ന് ആ​റാ​യി​രം കാ​യ​ലി​ൽ ആ​റേ​ക്ക​ർ നി​ലം സ്വ​ന്ത​മാ​യു​ണ്ട്. കു​ട്ട​നാ​ട് പാ​ക്കേ​ജ് പ്ര​കാ​രം പു​റം​ബ​ണ്ടു പു​ന​ർനിർ​മി​ച്ച​തി​നു​ശേ​ഷം മ​റ്റു ക​ർ​ഷ​ക​ർ​ക്കൊ​പ്പ​മാ​ണ് ബാ​ബു​വും ഇ​വി​ടെ തൈ​ക​ൾ ന​ട്ടു​പി​ടി​പ്പി​ച്ച​ത്. വി​ള​ന​ശി​പ്പി​ച്ച സാ​മൂ​ഹ്യ​വി​രു​ദ്ധ​രെ ക​ണ്ടെ​ത്തി ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പു​ളി​ങ്കു​ന്ന് പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​മെ​ന്ന് ബാ​ബു പ​റ​ഞ്ഞു.