കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് അ​ന്ന​മേ​കി നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ
Tuesday, August 4, 2020 10:42 PM IST
ആ​ല​പ്പു​ഴ: കാ​യം​കു​ള​ത്തെ എ​ൽ​മെ​ക്സ് ആ​ശു​പ​ത്രി, മാ​വേ​ലി​ക്ക​ര​യി​ലെ പി​എം ആ​ശു​പ​ത്രി, ചെ​ങ്ങ​ന്നൂ​റി​ലെ സെ​ഞ്ച്വ​റി ആ​ശു​പ​ത്രി എ​ന്നീ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലെ 700 ഓ​ളം വ​രു​ന്ന രോ​ഗി​ക​ൾ​ക്ക് ദി​വ​സ​വും സൗ​ജ​ന്യ​ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ക​യാ​ണ് ജി​ല്ല​യി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ.
രാ​വി​ലെ ചാ​യ​യി​ൽ ആ​രം​ഭി​ച്ചു പ്ര​ഭാ​തഭ​ക്ഷ​ണം, ഉ​ച്ച​യൂ​ണ്, വൈ​കു​ന്നേ​ര​ത്തെ ചാ​യ, ല​ഘു ഭ​ക്ഷ​ണം, രാ​ത്രി ആ​ഹാ​രം എ​ന്നി​ങ്ങ​നെ ഒ​രു ദി​വ​സ​ത്തെ ആ​വ​ശ്യ​മാ​യ മു​ഴു​വ​ൻ ഭ​ക്ഷ​ണ​ങ്ങ​ളും ന​ൽ​കിവ​രു​ന്നു​ണ്ട്. ആ​ല​പ്പു​ഴ ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ലെ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ട്രെ​യി​നിം​ഗ് സെ​ന്‍റ​റി​ലെ അ​ടു​ക്ക​ള​യി​ൽ നി​ന്നും പാ​കം ചെ​യ്താ​ണ് ജി​ല്ല​യി​ലെ വി​വി​ധ സെ​ന്‍റ​റു​ക​ളി​ലേ​ക്കു ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന​ത്.
ലോ​ക്ക്ഡൗ​ണി​ന്‍റെ തു​ട​ക്ക​ത്തി​ൽ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ കോ​വി​ഡി​ന്‍റെ ഭാ​ഗ​മാ​യി ജോ​ലി നി​ർ​വ​ഹി​ച്ചു കൊ​ണ്ടി​രു​ന്ന എ​ൻ​എ​ച്ച്എ​മ്മി​ന്‍റെ ജീ​വ​ന​ക്കാ​ർ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ച്ചു ന​ൽ​കു​ന്ന​തി​നു വേ​ണ്ടി ആ​രം​ഭി​ച്ച അ​ടു​ക്ക​ള​യി​ൽ നി​ന്ന് പി​ന്നീ​ട് ഫ​സ്റ്റ്‌ലൈൻ ട്രീറ്റ്മെ​ന്‍റ് സെ​ന്‍റ​ർ ആ​രം​ഭി​ച്ച​തോ​ടെ ഭ​ക്ഷ​ണം അ​വി​ടേ​ക്കും ന​ൽ​കാ​ൻ ആ​രം​ഭി​ച്ചു​വെ​ന്ന് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ജി​ല്ലാ പ്രോ​ജ​ക്ട് മാ​നേ​ജ​ർ കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
എ​ൻ​എ​ച്ച്എ​മ്മി​ന്‍റെ ഡ​യ​റ്റി​ഷ​ൻ ജോ​ഷി​മി വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 14 ജീ​വ​ന​ക്കാ​ർ​ക്കാ​ണ് അ​ടു​ക്ക​ള​യു​ടെ ചു​മ​ത​ല. വി​വി​ധ ഷി​ഫ്റ്റു​ക​ളി​ലാ​യാ​ണ് ജീ​വ​ന​ക്കാ​ർ ജോ​ലി ചെ​യ്യു​ന്ന​ത്. പു​ല​ർ​ച്ച 3.30 ന് ​ആ​രം​ഭി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഉ​ച്ച​യ്ക്ക് 1 മ​ണി​ക്ക് അ​വ​സാ​നി​ക്കും. അ​തി​നു ശേ​ഷം അ​ടു​ത്ത ഷി​ഫ്റ്റ് ആ​രം​ഭി​ച്ചു വൈ​കു​ന്നേ​രം 5.30നു ​രാ​ത്രി ഭ​ക്ഷ​ണം കൊ​ടു​ത്തു വി​ടു​ന്ന​തി​ലൂ​ടെ അ​വ​സാ​നി​ക്കും. ഓ​രോ ദി​വ​സ​വും വ്യ​ത്യ​സ്ത ആ​ഹാ​ര​ങ്ങ​ളാ​ണ് അ​ടു​ക്ക​ള​യി​ൽ ത​യാറാ​ക്കു​ന്ന​ത്.
ആ​ഴ്ച​യി​ൽ ഒ​രുദി​വ​സം ബി​രി​യാ​ണി ന​ൽ​കും. പ​ച്ച​ക്ക​റി, മീ​ൻ, ഇ​റ​ച്ചി, പ​ല​വ​ഞ്ജ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ നേ​രി​ട്ട് ഗു​ണ നി​ല​വാ​രം ഉ​റ​പ്പുവ​രു​ത്തി​യാ​ണ് വാ​ങ്ങി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. കൂ​ടാ​തെ കു​ടും​ബ​ശ്രീ വ​ഴി വാ​ങ്ങു​ന്ന പ​ല​ഹാ​ര​ങ്ങ​ൾ അ​വ​യു​ടെ ഗു​ണ​നി​ല​വാ​രം ഉ​റ​പ്പുവ​രു​ത്തി​യാ​ണ് ദി​വ​സ​വും വി​ത​ര​ണ​ത്തി​നെ​ത്തി​ക്കു​ന്ന​ത്.
സെ​ന്‍റ​റു​ക​ളി​ൽ വി​വി​ധ പ്രാ​യ​ത്തി​ലു​ള്ള രോ​ഗി​ക​ളാ​ണു​ള്ള​ത്. അ​വ​രു​ടെ ആ​രോ​ഗ്യം മു​ന്നി​ൽ ക​ണ്ട് ആ​വ​ശ്യാ​നു​സ​ര​ണം ഭ​ക്ഷ​ണ​ക്ര​മ​ത്തി​ൽ മാ​റ്റം വ​രു​ത്താ​നും ജീ​വ​ന​ക്കാ​ർ ശ്ര​മി​ക്കു​ന്നു​ണ്ടെ​ന്ന് ജി​ല്ലാ പ്രൊ​ജ​ക്ട് മാ​നേ​ജ​ർ പ​റ​ഞ്ഞു. ഒ​രു വ​യ​സി​നു താ​ഴെ പ്രാ​യ​മു​ള്ള കു​ട്ടി​ക​ൾ​ക്കു​ള്ള കു​റു​ക്കും 10 വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​ഹാ​ര​ത്തി​നു പു​റ​മേ പാ​ൽ, മു​ട്ട, പു​ഴു​ങ്ങി​യ ഏ​ത്ത​പ്പ​ഴം, ബി​സ്ക്ക​റ്റ് എ​ന്നി​വ​യും ന​ൽ​കി വ​രു​ന്നു​ണ്ട്.
പ്ര​മേ​ഹ രോ​ഗി​ക​ൾ, അ​ല​ർ​ജി ഉ​ള്ള​വ​ർ, പ്രാ​യ​മാ​യ​വ​ർ എ​ന്നി​വ​ർ​ക്കും പ്ര​ത്യേ​ക ആ​ഹാ​ര സം​വീ​ധാ​ന​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ദി​വ​സ​വും രോ​ഗി​ക​ളി​ൽ നി​ന്ന് പ്ര​തി​ക​ര​ണ​ങ്ങ​ൾ ചോ​ദി​ച്ച​റിഞ്ഞ് അ​വ​രു​ടെ താ​ത്പ​ര്യ​ങ്ങ​ൾ അ​റി​ഞ്ഞ് അ​ടു​ക്ക​ള​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ മാ​റ്റം വ​രു​ത്താ​റു​ണ്ടെ​ന്ന് നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് മി​ഷ​ൻ ഡി​പി​എം കെ.​ആ​ർ. രാ​ധാ​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു.
മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ കോ​വി​ഡ് രോ​ഗി​ക​ൾ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ന്ന​ത് ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​ണ്. മെ​ഡി​ക്ക​ൽ കോ​ള​ജ് കാ​ന്‍റീ​നോ​ട് ബ​ന്ധ​പ്പെ​ട്ടാ​ണ് കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ൾ​പ്പെടെ​യു​ള്ള അ​ഞ്ഞൂ​റോ​ളം പേ​ർ​ക്ക് ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഭ​ക്ഷ​ണം ത​യാ​റാ​ക്കി ന​ൽ​കു​ന്ന​ത്.
ക​ഴി​ഞ്ഞദി​വ​സം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മ​ിറ്റി ചെ​യ​ർ​മാ​ൻ കെ.​ടി. മാ​ത്യു ഉ​ൾ​പ്പെടെ​യു​ള്ള​വ​ർ എ​ൻ​എ​ച്ച്എ​മ്മി​ന്‍റെ അ​ടു​ക്ക​ള സ​ന്ദ​ർ​ശി​ച്ചി​രു​ന്നു.