അ​പ​ക​ടഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന മ​ര​ങ്ങ​ൾ മു​റി​ച്ചുനീ​ക്കാ​ൻ പ്ര​ത്യേ​ക ഡ്രൈ​വ്
Tuesday, August 4, 2020 10:42 PM IST
ആ​ല​പ്പു​ഴ: കാ​ല​വ​ർ​ഷം ശ​ക്തി​പ്പെ​ട്ട​തോ​ടെ ജി​ല്ല​യി​ലെ റോ​ഡു​ക​ളി​ലേ​ക്ക് അ​പ​ക​ടം സൃ​ഷ്ടി​ക്കാ​വു​ന്ന വി​ധ​ത്തി​ൽ നി​ൽ​ക്കു​ന്ന മ​ര​ങ്ങ​ൾ ര​ണ്ടുദി​വ​സ​ത്തി​ന​കം ക​ണ്ടെ​ത്തി പ​ട്ടി​ക ത​യാ​റാ​ക്കു​ന്ന​തി​ന് പ്ര​ത്യേ​ക ഡ്രൈ​വ് സം​ഘ​ടി​പ്പി​ക്കാ​ൻ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ ബ​ന്ധ​പ്പെ​ട്ട​വ​രു​ടെ യോ​ഗം തീ​രു​മാ​നി​ച്ചു.

അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ഇ​ത്ത​രം മ​ര​ങ്ങ​ളു​ടെ അ​പ​ക​ടാ​വ​സ്ഥ​യി​ലു​ള്ള കൊ​ന്പു​ക​ൾ നീ​ക്കാ​നും മ​രം മു​റി​ച്ചു​നീ​ക്കേ​ണ്ട​താ​ണെ​ങ്കി​ൽ അ​തി​നുള്ള ന​ട​പ​ടി​ക​ൾ അ​ടി​യ​ന്ത​ര​മാ​യി സ്വീ​ക​രി​ക്കാ​നും തീ​രു​മാ​നി​ച്ചു. ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും റോ​ഡി​ലേ​ക്ക് മ​ര​ങ്ങ​ളും മ​ര​ക്കൊ​ന്പു​ക​ളും ഒ​ടി​ഞ്ഞു​വീ​ണ് അ​പ​ക​ടം വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് തീ​രു​മാ​നം. മ​ര​ങ്ങ​ളു​ടെ പ​ട്ടി​ക ബു​ധ​നാ​ഴ്ച​യ്ക്കുള്ളി​ൽ തയാറാ​ക്കും.

ഡ്രൈ​വ് ഇ​ന്ന​ലെ ത​ന്നെ ആ​രം​ഭി​ച്ചു. ഇ​തി​നാ​യി പ്ര​ത്യേ​ക ഉ​ദ്യോ​ഗ​സ്ഥ സം​ഘം ജി​ല്ല​യി​ൽ ര​ണ്ടു​ദി​വ​സ​മാ​യി പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തും. ആ​വ​ശ്യ​മെ​ങ്കി​ൽ കെഎസ്ഇ​ബി, ഫ​യ​ർ​ഫോ​ഴ്സ് എ​ന്നി​വ​യു​ടെ സ​ഹാ​യം തേ​ടാ​വു​ന്ന​താ​ണെ​ന്ന് ക​ള​ക്ട​ർ പ​റ​ഞ്ഞു. ആ​ല​പ്പു​ഴ ക​നാ​ലി​ന്‍റെ ക​ര​യി​ലു​ള്ള മ​റി​ഞ്ഞു​വീ​ഴാ​വു​ന്ന വി​ധ​ത്തി​ലു​ള്ള മ​ര​ങ്ങ​ൾ നീ​ക്കം ചെ​യ്യും. അ​പ​ക​ട​ഭീ​ഷ​ണി ഉ​ണ്ടാ​ക്കു​ന്ന ക​നാ​ൽ​ക്ക​ര​യി​ലെ മ​ര​ങ്ങ​ളു​ടെ ചി​ല്ല​ക​ൾ നീ​ക്കം ചെ​യ്യു​ന്ന​തി​നും മ​രം അ​പ്പാ​ടെ നീ​ക്കം ചെ​യ്യേ​ണ്ട​താ​ണെ​ങ്കി​ൽ അ​ത് പ​ട്ടി​ക​യാ​ക്കി ന​ൽ​കാ​നും ജി​ല്ലാ ടൂ​റി​സം പ്ര​മോ​ഷ​ൻ കൗ​ണ്‍​സി​ൽ സെ​ക്ര​ട്ട​റി​യെ ചു​മ​ത​ല​പ്പെ​ടു​ത്തി. റോ​ഡ​രി​കി​ലെ വ​ലി​യ മ​ര​ങ്ങ​ൾ അ​ടി​യ​ന്തര​മാ​യി വെ​ട്ടേ​ണ്ട​തു​ണ്ടെ​ങ്കി​ൽ അ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ വ​നം​വ​കു​പ്പി​നു ന​ൽ​ക​ണം. മ​റ്റ് ന​ട​പ​ടിക്ര​മ​ങ്ങ​ൾ വേ​ഗ​ത്തി​ലാ​ക്കാ​വു​ന്ന​താ​ണെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.

യോ​ഗ​ത്തി​ൽ ദു​ര​ന്ത നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ശാ സി. ​ഏ​ബ്ര​ഹാം, പോ​ലീ​സ്, ഫ​യ​ർ​ഫോ​ഴ്സ്, കെഎ​സ്ഇ​ബി, പൊ​തു​മ​രാ​മ​ത്തുവ​കു​പ്പ് വ​കു​പ്പു​ക​ളു​ടെ ജി​ല്ലാത​ല ഉ​ദ്യോ​ഗ​സ്ഥ​ർ എന്നിവർ പ​ങ്കെ​ടു​ത്തു.