താ​ക്കോ​ൽ ഇ​ന്നു കൈ​മാ​റും
Tuesday, August 4, 2020 10:42 PM IST
അ​ന്പ​ല​പ്പു​ഴ: നി​ർ​ധ​ന കു​ടും​ബ​ത്തി​നാ​യി സി​പി​എം നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ ഇ​ന്ന് കൈ​മാ​റും. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ർ​ഡ് കൊ​ടി വീ​ട്ടി​ൽ ര​ഘു വാ​സ​ന്തി ദ​ന്പ​തി​ക​ൾ​ക്കാ​യി നി​ർ​മ്മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ലാ​ണ് ഇ​ന്നു​കൈ​മാ​റു​ക. അ​റു​പ​തു വ​ർ​ഷ​ത്തി​ലേ​റെ പ​ഴ​ക്ക​മു​ള്ള വാ​സ​യോ​ഗ്യ​മ​ല്ലാ​ത്ത വീ​ട്ടി​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​യാ​യ ര​ഘു​വും കു​ടും​ബ​വും ക​ഴി​ഞ്ഞി​രു​ന്ന​ത്. ഭൂ​മി സം​ബ​ന്ധ​മാ​യ രേ​ഖ​ക​ൾ കൃ​ത്യ​മ​ല്ലാ​തി​രു​ന്ന​തി​നാ​ൽ മ​റ്റു ഭ​വ​ന നി​ർ​മാ​ണ പ​ദ്ധ​തി​ക​ളി​ലൊ​ന്നും ഇ​വ​ർ ഉ​ൾ​പ്പെ​ട്ട​തു​മി​ല്ല. ടി​ടി​സി പൂ​ർ​ത്തി​യാ​ക്കി​യ മ​ക​ൾ ധ​ന്യ മോ​ളും, പ്ല​സ്ടു പൂ​ർ​ത്തി​യാ​ക്കി​യ മ​ക​ൻ അ​ന​ന്തു​വു​മ​ട​ങ്ങു​ന്ന കു​ടും​ബം ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ വീ​ട്ടി​ൽ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ർ​ദേ​ശാ​നു​സ​ര​ണം പു​ന്ന​പ്ര ലോ​ക്ക​ൽ ക​മ്മി​റ്റി ഇ​വ​ർ​ക്ക് വീ​ടു നി​ർ​മി​ച്ചു ന​ൽ​കു​ന്ന​ത്.
ര​ണ്ട് കി​ട​പ്പു​മു​റി​ക​ൾ, ഹാ​ൾ, അ​ടു​ക്ക​ള, ശു​ചി​മു​റി, ക​ട്ടി​ൽ, സ്റ്റീ​ൽ അ​ല​മാ​ര, മേ​ശ, ക​സേ​ര എ​ന്നി​വ​യും ഒ​രു​ക്കി​യി​ട്ടു​ണ്ട്. 513 സ്ക്വ​യ​ർ ഫീ​റ്റ് വി​സ്തൃ​തി​യി​ൽ നി​ർ​മിച്ച വീ​ടി​ന് 9.5 ല​ക്ഷ​ത്തോ​ളം രൂ​പ​യാ​ണ് ചെ​ല​വാ​യ​ത്. രാ​വി​ലെ 10ന് ​ഇ​വ​രു​ടെ വീ​ട്ടി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ആ​ർ. നാ​സ​ർ ധ​ന്യമോ​ൾ​ക്ക് താ​ക്കോ​ൽ കൈ​മാ​റും. നി​ർ​മാ​ണ ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ പി.​ജി. സൈ​റ​സ് അ​ധ്യ​ക്ഷ​ത വഹിക്കും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ൽ, എ​ച്ച്. സ​ലാം, എ. ​ഓ​മ​ന​ക്കു​ട്ട​ൻ, പി.​പി. ആ​ന്‍റ​ണി എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും.