പു​റ​ക്കാ​ട് ചു​ഴ​ലി​ക്കാ​റ്റിൽ വൻ നാശം
Wednesday, August 5, 2020 10:13 PM IST
അ​മ്പ​ല​പ്പു​ഴ: പു​റ​ക്കാ​ട് പു​ത്ത​ന്‍ന​ട​യി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ല്‍ ല​ക്ഷ​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശം. ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ മൂ​ന്നോ​ടെ​യാ​ണ് പു​ത്ത​ന്‍ന​ട മു​ത​ല്‍ തെ​ക്കോ​ട്ട് താ​മ​ത്തു​റോ​ഡു വ​രെ അ​ര കി​ലോ​മീ​റ്റ​റോ​ളം ഭാ​ഗ​ത്ത് ചു​ഴ​ലി​ക്കാ​റ്റ് ആ​ഞ്ഞ​ടി​ച്ച​ത്.

ദേ​ശീ​യ​പാ​ത​യു​ടെ ഇ​രു​ഭാ​ഗ​ത്തു​മാ​യാ​ണ് ചു​ഴ​ലി​ക്കാ​റ്റ് ദു​ര​ന്തം വി​ത​ച്ച​ത്. 25 ഓ​ളം വീ​ടു​ക​ള്‍​ക്ക് നാ​ശ​ന​ഷ്ട​മു​ണ്ടാ​യി. ഓ​ണ​മ്പ​ള്ളി രാ​ജേ​ഷി​ന്‍റെ വീ​ടി​ന്‍റെ മു​ക​ളി​ല്‍ മ​രം വീ​ണ് മേ​ല്‍​ക്കൂ​ര പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ഇ​വി​ടെ ഒ​രു മു​റി പൂ​ര്‍​ണ​മാ​യി ത​ക​ര്‍​ന്നു. ഓ​ണ​മ്പ​ള്ളി​ല്‍ സി​ദ്ദി​ഖി​ന്‍റെ വീ​ടും മ​തി​ലും മ​രം വീ​ണ് ത​ക​ര്‍​ന്നു.

ദേ​ശീ​യപാ​ത​യ്ക്ക് കി​ഴ​ക്കു​ഭാ​ഗ​ത്താ​യി ഇ​രു​പ​തി​ല​ധി​കം വീ​ടു​ക​ളു​ടെ മു​ക​ളി​ല്‍ മ​രം വീ​ണ് മേ​ല്‍​ക്കൂ​ര​യും ഭി​ത്തി​യും ത​ക​ര്‍​ന്നു. ദേ​ശീ​യ​പാ​ത​യ്ക്കു പ​ടി​ഞ്ഞാ​റ് ഭാ​ഗ​ത്തു​ണ്ടാ​യി​രു​ന്ന ആ​റു​ ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ളും നാ​ലു​വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ഒ​ടി​ഞ്ഞ് ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണ​തു മൂ​ലം മ​ണി​ക്കൂ​റു​ക​ളോ​ള​മാ​ണ് ഗ​താ​ഗ​തം സ്തം​ഭി​ച്ച​ത്.

ശ്രീ​കു​മാ​റി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഐ​സ് പ്ലാ​ന്‍റിന്‍റെ മേ​ല്‍​ക്കൂ​ര​യാ​യി സ്ഥാ​പി​ച്ചി​രു​ന്ന ഷീ​റ്റു​ക​ള്‍ പ​റ​ന്ന് ദേ​ശീ​യപാ​ത​യോ​ര​ത്തെ മ​ര​ത്തി​ല്‍ ചെ​ന്നു വീ​ണു. പ്രാ​ഥ​മി​ക ക​ണ​ക്ക​നു​സ​രി​ച്ച് വീ​ടു​ക​ള്‍​ക്ക് മാ​ത്ര​മാ​യി ഏ​ക​ദേ​ശം 25 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി പ​ഞ്ചാ​യ​ത്തം​ഗം സു​ജാ​ത പ​റ​ഞ്ഞു. ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ത​ക​ര്‍​ന്ന​തി​ലൂ​ടെ ഏ​ക​ദേ​ശം 30 ല​ക്ഷം രൂ​പ​യു​ടെ ന​ഷ്ടം സം​ഭ​വി​ച്ച​താ​യി കെഎസ്ഇ​ബി അ​റി​യി​ച്ചു.

പു​ല​ര്‍​ച്ചെ മു​ത​ല്‍ 24 ഓ​ളം ജീ​വ​ന​ക്കാ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് വൈ​ദ്യു​ത ബ​ന്ധം പു​നഃ​സ്ഥാ​പി​ക്കാ​നു​ള്ള പ്ര​വ​ര്‍​ത്ത​നം ന​ട​ന്ന​ത്. അ​മ്പ​ല​പ്പു​ഴ ത​ഹ​സീ​ല്‍​ദാ​ര്‍ മ​നോ​ജ്, പു​റ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ സ​ജി​ത് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി നാ​ശ​ന​ഷ്ടം വി​ല​യി​രു​ത്തി. ദേ​ശീ​യ​പാ​ത​യി​ല്‍ വീ​ണുകി​ട​ന്ന ട്രാ​ന്‍​സ്ഫോ​ര്‍​മ​റു​ക​ളും വൈ​ദ്യു​ത പോ​സ്റ്റു​ക​ളും ക്രെ​യി​നു​പ​യോ​ഗി​ച്ച് നീ​ക്കം ചെ​യ്ത​തി​നു ശേ​ഷ​മാ​ണ് ദേ​ശീ​യ പാ​ത​യി​ല്‍ ഗ​താ​ഗ​തം സാ​ധാ​ര​ണ നി​ല​യി​ലാ​ക്കാ​നാ​യ​ത്.