വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി
Wednesday, August 5, 2020 10:16 PM IST
അ​മ്പ​ല​പ്പു​ഴ: നി​ര്‍​ധ​ന കു​ടും​ബ​ത്തി​ന് സി​പി​എം പു​ന്ന​പ്ര ലോ​ക്ക​ല്‍ ക​മ്മി​റ്റി നി​ര്‍​മി​ച്ചു ന​ല്‍​കി​യ വീ​ടി​ന്‍റെ താ​ക്കോ​ല്‍ കൈ​മാ​റി. പു​ന്ന​പ്ര തെ​ക്ക് പ​ഞ്ചാ​യ​ത്ത് 15-ാം വാ​ര്‍​ഡ് കൊ​ടി വീ​ട്ടി​ല്‍ ര​ഘു​-വാ​സ​ന്തി ദ​മ്പ​തി​ക​ള്‍​ക്കാ​യി നി​ര്‍​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ലാ​ണ് സി​പി​എം ജി​ല്ലാ സെ​ക്ര​ട്ട​റി ആ​ര്‍. നാ​സ​ര്‍ കൈ​മാ​റി​യ​ത്.

ടി​ടി​സി പൂ​ര്‍​ത്തി​യാ​ക്കി​യ മ​ക​ള്‍ ധ​ന്യ​മോ​ളും പ്ല​സ്ടു പൂ​ര്‍​ത്തി​യാ​ക്കി​യ മ​ക​ന്‍ അ​ന​ന്തു​വു​മ​ട​ങ്ങു​ന്ന കു​ടും​ബം ഏ​തു നി​മി​ഷ​വും നി​ലം​പൊ​ത്താ​റാ​യ വീ​ട്ടി​ല്‍ ഭ​യ​പ്പാ​ടോ​ടെ​യാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ലാ​ണ് സി​പി​എം സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ നി​ര്‍​ദേ​ശാ​നു​സ​ര​ണം പു​ന്ന​പ്ര ലോ​ക്ക​ല്‍ ക​മ്മി​റ്റി ഇ​വ​ര്‍​ക്ക് വീ​ടു നി​ര്‍​മി​ച്ചു ന​ല്‍​കാ​മെ​ന്നേ​റ്റ​ത്. നാ​ട്ടി​ലെ സു​മ​ന​സു​ക​ളു​ടെ സ​ഹാ​യം കൂ​ടി സ്വീ​ക​രി​ച്ച് 9.5 ല​ക്ഷം രൂ​പ​യോ​ളം ചെ​ല​വ​ഴി​ച്ചാ​ണ് ര​ണ്ടു​കി​ട​പ്പു മു​റി​ക​ള്‍, ഹാ​ള്‍, അ​ടു​ക്ക​ള, ശു​ചി​മു​റി, ക​ട്ടി​ല്‍, ധ​ന്യ​ക്കും അ​ന​ന്തു​വി​നും പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ളാ​യ സ്റ്റീ​ല്‍ അ​ല​മാ​ര, മേ​ശ ക​സേ​ര എ​ന്നി​വ​യു​മു​ള്‍​പ്പെ​ടെ​യു​ള്ള വീ​ടു ന​ല്കി​യ​ത്. ഇ​ല​ക്ട്രി​ക്, പ്ലം​ബിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി മ​തി​യാ​യ സൗ​ക​ര്യ​ത്തോ​ടെ​യാ​ണ് 513 സ്ക്വ​യ​ര്‍ ഫീ​റ്റ് വി​സ്തൃ​തി​യി​ല്‍ വീ​ടി​ന്‍റെ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കി​യ​ത്.

ആ​ര്‍. നാ​സ​റി​ല്‍നി​ന്ന് ധ​ന്യ മോ​ള്‍ വീ​ടി​ന്‍റെ താ​ക്കോ​ല്‍ ഏ​റ്റു​വാ​ങ്ങി. നി​ര്‍​മാണ ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി.​ജി. സൈ​റ​സ് അ​ധ്യ​ക്ഷ​നാ​യി. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​വേ​ണു​ഗോ​പാ​ല്‍, എ.​എം. ആ​രി​ഫ് എം​പി, സി​പി​എം ജി​ല്ലാ ക​മ്മിറ്റി​യം​ഗം എ​ച്ച്. സ​ലാം, ഏ​രി​യ സെ​ക്ര​ട്ട​റി എ. ​ഓ​മ​ന​ക്കു​ട്ട​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സു​ധ​ര്‍​മ ഭു​വ​ന​ച​ന്ദ്ര​ന്‍, ഫാ. ​മാ​ത്യു അ​റേ​ക്ക​ളം, സെ​ന്‍ ക​ല്ലു​പു​ര​യ്ക്ക​ല്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.