ജി​ല്ല​യി​ലെ പു​തി​യ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ
Thursday, August 6, 2020 10:05 PM IST
ആ​ല​പ്പു​ഴ: കോ​വി​ഡ് 19 രോ​ഗ​വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ല​യി​ൽ ആ​റു​വാ​ർ​ഡു​ക​ൾ കൂ​ടി ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു. ചെ​ട്ടി​കു​ള​ങ്ങ​ര പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്ന്, 21 വാ​ർ​ഡു​ക​ൾ, പു​ന്ന​പ്ര നോ​ർ​ത്ത് പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, 15 വാ​ർ​ഡു​ക​ൾ, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ​യി​ലെ ഒ​ന്ന്, 16, 24 വാ​ർ​ഡു​ക​ൾ എ​ന്നി​വ​യാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചു നി​യ​ന്ത്ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വാ​യ​ത്.
രോ​ഗവ്യാ​പ​നം നി​യ​ന്ത്ര​ണവി​ധേ​യ​മാ​യ​താ​യി വി​ല​യി​രു​ത്തി​യ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ മ​ണ്ണ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ടാം വാ​ർ​ഡ്, ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വാ​ർ​ഡ് 51, ചേ​ർ​ത്ത​ല ന​ഗ​ര​സ​ഭ വാ​ർ​ഡ് 27, 30, ത​ണ്ണീ​ർ​മു​ക്കം വാ​ർ​ഡ് 5, 21 എ​ന്നീ വാ​ർ​ഡു​ക​ളെ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽനി​ന്ന് ഒ​ഴി​വാ​ക്കി. തു​റ​വൂ​ർ പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്പ​ത്, 10, 11 വാ​ർ​ഡു​ക​ൾ ഒ​ഴി​കെ ബാ​ക്കി എ​ല്ലാ വാ​ർ​ഡു​ക​ളെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി. എ​ഴു​പു​ന്ന പ​ഞ്ചാ​യ​ത്തി​ൽ ഒ​ന്നു​മു​ത​ൽ 15 വ​രെ​യു​ള്ള വാ​ർ​ഡു​ക​ളി​ൽ പ​ത്താം വാ​ർ​ഡ് ഒ​ഴി​കെയു​ള്ള വാ​ർ​ഡു​ക​ളെ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്ന് ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ പ​ക​ർ​ച്ച​വ്യാ​ധി നി​യ​ന്ത്ര​ണ നി​യ​മ​പ്ര​കാ​ര​വും 2005 ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​പ്ര​കാ​ര​വും ഐ​പി​സി സെ​ക‌്ഷ​ൻ 188, 269 പ്ര​കാ​ര​വും നി​യ​മ​ന​ട​പ​ടി സ്വീ​ക​രി​ക്കും.