കി​ൻ​ഡ​റി​ൽ കോ​വി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന കേ​ന്ദ്രം ആ​രം​ഭി​ച്ചു
Thursday, August 6, 2020 10:05 PM IST
ചേ​ർ​ത്ത​ല: ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​ക​ളി​ലെ ആ​ദ്യ ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന കേ​ന്ദ്രം ചേ​ർ​ത്ത​ല കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ലി​ൽ ആ​രം​ഭി​ച്ചു. കോ​വി​ഡ് റാ​പ്പി​ഡ് ആ​ന്‍റി​ജ​ൻ പ​രി​ശോ​ധ​ന സൗ​ക​ര്യ​മാ​ണ് ആ​രം​ഭി​ച്ച​ത്. ഏ​ക​ദേ​ശം ഒ​രു മ​ണി​ക്കൂ​റി​നു​ള്ളി​ൽ പ​രി​ശോ​ധ​ന​ഫ​ലം അ​റി​യാ​ൻ സാ​ധി​ക്കും. ആ​ശു​പ​ത്രി അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ മാ​രാ​രി​ക്കു​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ രാ​ജേ​ഷ്, ത​ണ്ണീ​ർ​മു​ക്കം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ഡ്വ. പി.​എ​സ്. ജ്യോ​തി​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് പ​രി​ശോ​ധ​ന കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹ്യ പ്ര​തി​ബ​ന്ധ​ത​യു​ടെ ഭാ​ഗ​മാ​യി മാ​രാ​രി​ക്കുളം പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​ല്ലാ ജീ​വ​ന​ക്കാ​ർ​ക്കും കോ​വി​ഡ് പ​രി​ശോ​ധ​ന ന​ട​ത്തു​മെ​ന്ന് കി​ൻ​ഡ​ർ ഹോ​സ്പി​റ്റ​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്ട​ർ പ്ര​വീ​ണ്‍ കു​മാ​ർ അ​റി​യി​ച്ചു.