ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത‌ സ​മി​തി ഇ​ന്ന് ഉ​പ​വാ​സ സ​മ​രം ന​ട​ത്തും
Thursday, August 6, 2020 10:07 PM IST
ച​ങ്ങ​നാ​ശേ​രി: സം​വ​ര​ണേ​ത​ര വി​ഭാ​ഗ​ങ്ങ​ളി​ലെ പി​ന്നാക്ക​ക്കാ​ർ​ക്കു​ള്ള 10ശ​ത​മാ​നം സം​വ​ര​ണം (സാ​ന്പ​ത്തി​ക സം​വ​ര​ണം) അ​ട്ടി​മ​റി​ക്കു​ന്ന​തി​രെ ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​താ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഇ​ന്നു രാ​വി​ലെ പ​ത്തു​ മു​ത​ൽ നാ​ലു​വ​രെ അ​തി​രൂ​പ​ത ഓ​ഫീ​സി​ൽ കോ​വി​ഡ് 19 പ്രോ​ട്ടോ​കോ​ൾ അ​നു​സ​രി​ച്ച് അ​തി​രൂ​പ​ത ഭാ​ര​വാ​ഹി​ക​ൾ ഏ​ക​ദി​ന ഉ​പ​വാ​സ സ​മ​രം ന​ട​ത്തും.​ആ​ർ​ച്ച് ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​ഭി​വ​ന്ദ്യ പി​താ​ക്കന്മാ​ർ, വി​കാ​രി ജ​ന​റാ​ൾ​മാ​ർ, വി​വി​ധ സ​മു​ദാ​യ നേ​താ​ക്ക​ൻ​മാ​ർ, ജ​ന​പ്ര​തി​നി​ധി​ക​ൾ, അ​ൽ​മാ​യ നേ​താ​ക്കന്മാ​ർ, വി​വി​ധ സം​ഘ​ട​ന ഡ​യ​റ​ക്ട​ർ​മാ​രാ​യ വൈ​ദി​ക​ർ, സം​ഘ​ട​നാ നേ​താ​ക്ക​ൾ ,ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് ഫൊ​റോ​നാ ഭാ​ര​വാ​ഹി​ക​ൾ എ​ന്നി​വ​ർ വി​വി​ധ സ​മ​യ​ങ്ങ​ളി​ൽ ഓ​ണ്‍​ലൈ​നി​ൽ അ​ഭി​വാ​ദ്യം അ​ർ​പ്പി​ക്കും. ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​താ പ്ര​സി​ഡ​ന്‍റ് വ​ർ​ഗീ​സ് ആ​ന്‍റ​ണി, ഡ​യ​റ​ക്ട​ർ ഫാ.​ ജോ​സ് മു​ക​ളേ​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജേ​ഷ് ജോ​ണ്‍, ട്ര​ഷ​റ​ർ സി​ബി മു​ക്കാ​ട​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ സൈ​ബി അ​ക്ക​ര, ബി​ജു സെ​ബാ​സ്റ്റ്യ​ൻ, ഷെ​യി​ൻ ജോ​സ​ഫ് എ​ന്നി​വ​ർ ഉ​പ​വ​സി​ക്കും. ജാ​ൻ​സ​ൻ ജോ​സ​ഫ് ബാ​ബു വ​ള്ള​പ്പു​ര, പി.​പി. ജോ​സ​ഫ്, ത​ങ്ക​ച്ച​ൻ പൊ​ൻ​മാ​ങ്ക​ൽ, ജോ​ർ​ജ്കു​ട്ടി മു​ക്ക​ത്ത്, ജോ​യി പാ​റ​പ്പു​റം എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കും.