ജാ​ഗ്ര​താ സെ​മി​നാ​റും ഹോ​മി​യോ പ്ര​തി​രോ​ധ മ​രു​ന്ന് വി​ത​ര​ണ​വും
Saturday, August 8, 2020 10:10 PM IST
ഹ​രി​പ്പാ​ട്: ചി​ങ്ങോ​ലി യു​വ​ജ​ന സ​മാ​ജം ഗ്ര​ന്ഥ​ശാ​ല​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ചി​ങ്ങോ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ല​ക്ഷം വീ​ട് കോ​ള​നി​ക​ൾ കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തു​ന്ന കോ​വി​ഡ് 19 ജാ​ഗ്ര​താ സെ​മി​നാ​റി​ന്‍റെ​യും ഹോ​മി​യോ പ്ര​തി​രോ​ധ​മ​രു​ന്ന് വി​ത​ര​ണ​ത്തി​ന്‍റെ​യും പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം ചി​ങ്ങോ​ലി കൈ​ത​വ​ന ല​ക്ഷം വീ​ട് കോ​ള​നി​യി​ൽ സം​സ്ഥാ​ന ലൈ​ബ്ര​റി കൗ​ണ്‍​സി​ൽ എ​ക്സി​ക്യൂ​ട്ടീ​വ് ക​മ്മി​റ്റി മെ​ന്പ​ർ മു​ഞ്ഞി​നാ​ട്ട് രാ​മ​ച​ന്ദ്ര​ൻ നി​ർ​വ​ഹി​ച്ചു.

ചി​ങ്ങോ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ച്ച്. നി​യാ​സ് അ​ധ്യ​ക്ഷ​നാ​യി. കോ​വി​ഡ് ജാ​ഗ്ര​താ സെ​മി​നാ​ർ ഹോ​മി​യോ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ല​ക്ഷ്മി ന​യി​ച്ചു. യോ​ഗ​ത്തി​ൽ ചി​ങ്ങോ​ലി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എ​സ്. ആ​ന​ന്ദ​വ​ല്ലി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. എം.​എ. ക​ലാം, ഐ​ശ്വ​ര്യ ത​ങ്ക​പ്പ​ൻ, അ​നീ​ഷ് എ​സ്. ചേ​പ്പാ​ട്, എ​സ്. ബീ​നാ​കു​മാ​രി, ഹ​രി​കു​ട്ട​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.