ഒ​ഴു​ക്കി​ൽ​പെ​ട്ട് മൂ​ന്നു​വ​യ​സു​കാ​ര​ൻ മ​രി​ച്ചു
Saturday, August 8, 2020 10:22 PM IST
പൂ​ച്ചാ​ക്ക​ൽ: വീ​ടി​ന് സ​മീ​പ​ത്ത് ഒ​ഴു​ക്കി​ൽ​പെ​ട്ട് മൂ​ന്ന് വ​യ​സു​കാ​ര​ൻ മ​രി​ച്ചു. പ​ള്ളി​പ്പു​റം പ​ഞ്ചാ​യ​ത്ത് ര​ണ്ടാം വാ​ർ​ഡ് ശോ​ഭാ​ല​യ​ത്തി​ൽ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ആ​ല​പ്പു​ഴ വ​ട​ക്ക​ൻ ആ​ര്യാ​ട് കൊ​ച്ചു​വെ​ളി​യി​ൽ ലി​ജോ മി​ന്നി ദ​ന്പ​തി​ക​ളു​ടെ ഏ​ക​മ​ക​ൻ നേ​ത​ൽ ലി​ജോ ആ​ണ് മ​രി​ച്ച​ത്. കു​ട്ടി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ വീ​ടി​ന് സ​മീ​പ​ത്തെ തോ​ട്ടി​ൽ നി​ന്നാ​ണ് കു​ട്ടി​യെ കി​ട്ടി​യ​ത്. ഉ​ട​ൻ അ​ടു​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​ൻ സാ​ധി​ച്ചി​ല്ല.