കു​ട്ട​നാ​ട്ടി​ലെ പാടശേഖരങ്ങളിൽ മ​ട​വീ​ഴ്ച
Sunday, August 9, 2020 9:35 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ ജ​ല​നി​ര​പ്പു​യ​ർ​ന്ന​തോ​ടെ മ​ട​വീ​ഴ്ച​യും ശ​ക്ത​മാ​യി. അ​ധി​ക​മാ​യി ര​ണ്ടാം​കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന ച​ന്പ​ക്കു​ളം ബ്ലോ​ക്കു പ​രി​ധി​യി​ൽ വ​രു​ന്ന ച​ന്പ​ക്കു​ളം, നെ​ടു​മു​ടി, കൈ​ന​ക​രി, എ​ട​ത്വ കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലാ​ണ് മ​ട​വീ​ഴ്ച ശ​ക്ത​മാ​യി തു​ട​രു​ന്ന​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം വ​രെ ആ​കെ 734.32 ഹെ​ക്ട​റി​ലെ കൃ​ഷി​യാ​ണ് മ​ട​വീ​ഴ്ച​യും, മ​ല​വെ​ള്ളം പു​റം​ബ​ണ്ടു ക​വി​ഞ്ഞു​ക​യ​റി​യ​തു മൂ​ല​വും കൃ​ഷി ന​ശി​ച്ച​ത്. 1056 ക​ർ​ഷ​ക​ർ​ക്കാ​ണ് ത​ങ്ങ​ൾ ഇ​തു​വ​രെ അ​ധ്വാനി​ച്ചു​ണ്ടാ​ക്കി​യ വി​ള ​ന​ശി​ച്ച​ത്. ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​നി​ലാ​ണ് ഏ​റ്റ​വു​മ​ധി​കം കൃ​ഷി​നാ​ശം സം​ഭ​വി​ച്ചി​ട്ടു​ള​ള​ത്.

261.6 ഹെ​ക്ട​റി​ലെ കൃ​ഷി വെ​ള്ള​ത്തി​ൽ മു​ങ്ങി​ന​ശി​ച്ചു. നെ​ടു​മു​ടി182 ഹെ​ക്ട​ർ, കൈ​ന​ക​രി 180.92, എ​ട​ത്വ 109.8 ഹെ​ക്ട​റി​ലും ര​ണ്ടാം​കൃ​ഷി ന​ശി​ച്ചു. 20 മു​ത​ൽ 30 ദി​വ​സം വ​രെ പ്രാ​യ​മാ​യ നെ​ൽ​ച്ചെ​ടി​ക​ളാ​ണ് പൂ​ർ​ണ​മാ​യും ന​ശി​ച്ച​ത്. നെ​ടു​മു​ടി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പ​ടി​ഞ്ഞാ​റെ തു​ന്പ​വി​രു​ത്തി, പൊ​ങ്ങ പൂ​പ്പ​ള്ളി, മ​ഠ​ത്തി​ൽ മു​ല്ലാ​ക്ക​ൽ, ക​ല്ല​ന്പ​ള്ളി, എ​ട​ത്വാ കൃ​ഷി​ഭ​വ​നി​ലെ മൂ​ക്കോ​ടി തെ​ക്ക്, മൂ​ക്കോ​ടി വ​ട​ക്ക്, കൈ​ന​ക​രി കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ വ​രു​ന്ന പ​രു​ത്തി​വ​ള​വ്, വ​ലി​യ​തു​രു​ത്ത്, ച​ന്പ​ക്കു​ളം കൃ​ഷി​ഭ​വ​നു കീ​ഴി​ൽ വ​രു​ന്ന ചെ​റു​കോ​ട്ട് മു​ന്നൂ​റ്, ചെ​ന്പ​ടി ച​ക്കും​ക​രി, എ​ഴു​കാ​ട്, നാ​ലു​തോ​ട്ടി​ന​കം, മൂ​ല​പ്പ​ള്ളി​ക്കാ​ട് എ​ന്നീ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ര​ണ്ടാം​കൃ​ഷി​യാ​ണ് കി​ഴ​ക്ക​ൻ​വെ​ള്ളം ക​വ​ർ​ന്നെ​ടു​ത്ത​ത്.

ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കു​ട്ട​നാ​ട്ടി​ൽ ര​ണ്ടാം​കൃ​ഷി അ​വ​ശ​ഷി​ക്കു​ന്ന പാ​ട​ശേ​ഖ​ര​ങ്ങ​ളും മ​ട​വീ​ഴ്ച​യു​ടെ ഭീ​ഷ​ണി​യി​ലാ​ണ്. പു​റം​ബ​ണ്ടു​ക​ൾ ദു​ർ​ബ​ല​മാ​യി​ട്ടു​ള്ള പാ​ട​ശേ​ഖ​ര​ങ്ങ​ളാ​ണ് ആ​ദ്യ​ഘ​ട്ട​ത്തി​ൽ ത​ന്നെ പെ​രു​വെ​ള​ള​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.

എ​ട​ത്വ: കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ൽ​പ്പെ​ട്ട താ​യ​ങ്ക​രി വ​ട​ക​ര ഇ​ട​ശേ​രി വ​ര​ന്പി​ന​കം പാ​ടം മ​ട​വീ​ണു. ന​ദി​യി​ൽ വെ​ള്ളം ക്ര​മാ​തീ​ത​മാ​യി ഉ​യ​ർ​ന്ന​തോ​ടെ ബ​ണ്ട് ത​ട്ടി​യാ​ണ് പാ​ട​ത്ത് വെ​ള്ളം ക​യ​റി​യ​ത്. മ​ട അ​ട​യ്ക്കാ​ൻ ക​ർ​ഷ​ക​ർ ശ്ര​മം ന​ട​ത്തി​യെ​ങ്കി​ലും പ​രാ​ജ​യ​പ്പെ​ട്ടു. 192.5 ഏ​ക്ക​ർ വി​സ്തൃ​തി​യു​ള്ള പാ​ട​ത്ത് 60 ദി​വ​സം പി​ന്നി​ട്ട നെ​ൽ​കൃ​ഷി​യാ​ണ് വെ​ള്ള​ത്തി​ൽ മു​ങ്ങി​യ​ത്. 120 ഓ​ളം ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്തി​രു​ന്നു. ഏ​ക്ക​റി​ന് 3500 രൂ​പ​വ​രെ ഇ​തു​വ​രെ മു​ട​ക്കി​യി​ട്ടു​ണ്ട്. മൂ​ന്നാം ത​വ​ണ​യാ​ണ് കൃ​ഷി​ന​ഷ്ടം സം​ഭ​വി​ക്കു​ന്ന​ത്.