ഡാ​മു​ക​ൾ തു​റ​ന്നു, ചെ​ങ്ങ​ന്നൂ​ർ പ്ര​ള​യ​ഭീ​തി​യി​ൽ
Sunday, August 9, 2020 9:35 PM IST
ചെ​ങ്ങ​ന്നൂ​ർ: പ​ന്പ, മ​ണി​മ​ല, ക​ക്കാ​ട് ഡാ​മു​ക​ൾ തു​റ​ന്ന​തോ​ടെ ചെ​ങ്ങ​ന്നൂ​ർ നി​വാ​സി​ക​ൾ പ്ര​ള​യ ഭീ​തി​യി​ലാ​ണ്. 2018 ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ൽ ജ​നം സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ക​യാ​ണി​പ്പോ​ൾ. ഇ​തി​നോ​ട​കം ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര​ദേ​ശ​വാ​സി​ക​ളാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽനി​ന്ന് പലാ​യ​നം ചെ​യ്തി​രി​ക്കു​ന്ന​ത്.

ക്യാ​ന്പു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടെ​ങ്കി​ൽ കോ​വി​ഡ് ഭീ​തി​മൂ​ലം ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ പ​ല​രും സ​ന്ന​ദ്ധ​രാ​കു​ന്നി​ല്ലെ​ന്നും പ​റ​യ​പ്പെ​ടു​ന്നു. എ​ന്നാ​ൽ ഇ​ന്ന​ലെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽനി​ന്ന് തീ​ര​പ്ര​ദേ​ശ​ങ്ങി​ൽ താ​മ​സി​ക്കു​ന്ന നി​ര​വ​ധി പേ​രെ ഒ​ഴി​പ്പി​ച്ചി​ട്ടു​ണ്ട്. തി​രു​വ​ൻ​വ​ണ്ടൂ​ർ പ​ഞ്ചാ​യ​ത്തി​ലെ പ്രാ​വി​ൻ​കൂ​ട് മു​ത​ൽ ഇ​ര​മ​ല്ലി​ക്ക​ര​ഭാ​ഗം വ​രെ റോ​ഡി​ൽ മു​ട്ടോ​ളം വെ​ള്ളം ഉ​യ​ർ​ന്നി​ട്ടു​ണ്ട്. ഇ​വി​ടെ ഭാ​ഗിക​മാ​യ​ടി ഗ​താ​ഗ​തം സ്തം​ഭി​ച്ച അ​വ​സ്ഥ​യി​ലാ​ണ്. ക​ക്കാ​ട്, മ​ണി​മ​ല ഡാ​മു​ക​ൾ തു​റ​ന്നു​വി​ട്ട​തോ​ടെ മ​ണി​മ​ല​യാ​റ്റി​ൽ വെ​ള്ളം ഉ​യ​ർ​ന്ന.ു. ഈ ​വെ​ള്ളം വ​ര​ട്ടാ​റ്റി​ലേ​ക്ക് പ്ര​വേ​ശി​ച്ച​താണ് തി​രു​വ​ൻ​വ​ണ്ടൂ​രി​നെ മു​ക്കി​യ​ത്. ഇ​വി​ടു​ത്തെ ഭൂ​രി​ഭാ​ഗം വീ​ടു​ക​ളി​ലും വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പാ​ണ്ട​നാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​റി​യാ​യി​ക്ക​ര ഭാ​ഗ​ത്ത് തീ​ര​പ്ര​ദേ​ശ​ത്ത് താ​മ​സി​ക്കു​ന്ന​വ​രെ ഒ​ഴി​പ്പി​ച്ചു. നി​ർ​ബ​ന്ധ​പൂ​ർ​വ​മാ​ണ് ഒ​ഴി​പ്പി​ച്ച​ത്.

ചെ​ങ്ങ​ന്നൂ​ർ വാ​ഴാ​ർ​മം​ഗ​ലം, ഇ​ട​നാ​ട്, മം​ഗ​ലം, പു​ത്ത​ൻ​കാ​വ്, പാ​ണ്ട​നാ​ട് കു​ത്തി​യ​തോ​ട്, പ്ര​യാ​ർ, അ​ന്പീ​രേ​ത്ത്, പൂ​പ്പ​റ​ത്തി കോ​ള​നി, മി​ത്ര​മ​ഠം, പു​ലി​യൂ​ർ, കോ​ട​ഞ്ചി​റ, പാ​ല​ച്ചു​വ​ട്, കു​ളി​ക്കാ​ന്പാ​ലം, ഇ​ല​ഞ്ഞി​മേ​ൽ, ചെ​റി​യ​നാ​ട്, എ​ണ്ണ​ക്കാ​ട്, ബു​ധ​നൂ​ർ, മു​ള​ക്കു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ളം ക​യ​റി​യി​ട്ടു​ണ്ട്. പ​ന്പ​യാ​റ്റി​ലും മ​ണി​മ​ല​യി​ലും വ​ര​ട്ടാ​റി​ലും ജ​ലനി​ര​പ്പ് ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ തീ​ര പ്ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ആ​ശ​ങ്ക ഏ​റു​ക​യാ​ണ്.

ക​ഴി​ഞ്ഞ ര​ണ്ടു വ​ർ​ഷ​ങ്ങ​ളി​ലും ആ​റു​ക​ളി​ലെ ജ​ല​നി​ര​പ്പ് ഉ​യ​ർ​ന്ന​ത് വ​ലി​യ ദു​രി​ത​മാ​ണ് തീ​ര​നി​വാ​സി​ക​ൾ​ക്ക് ഉ​ണ്ടാ​ക്കി​യ​ത്.​ഇ​തേ​ത്തു​ട​ർ​ന്ന് ചെ​ങ്ങ​ന്നൂ​രി​ൽ 27 ക്യാ​ന്പു​ക​ൾ തു​ട​ങ്ങി. 291 കു​ടും​ബ​ങ്ങ​ളി​ലാ​യി 10651 ആ​ളു​ക​ളാ​ണ് ക്യാ​ന്പു​ക​ളി​ലു​ള്ള​ത്. സ്ഥി​തി ഇ​തേ രീ​തി​യി​ൽ തു​ട​ർ​ന്നാ​ൽ വീ​ണ്ടും ക്യാ​ന്പു​ക​ളു​ടെ എ​ണ്ണ​ത്തി​ൽ മാ​റ്റം വ​രു​മെ​ന്ന് ത​ഹ​സി​ൽ​ദാ​ർ പ​റ​ഞ്ഞു.

മാ​ന്നാ​ർ: ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ഒ​ന്നു മു​ത​ൽ നാ​ല് വ​രെ​യു​ള്ള വാ​ർ​ഡ് ഉ​ൾ​ക്കൊ​ള്ളു​ന്ന മേ​ൽ​പ്പാ​ടം, വ​ള​ള​ക്കാ​ലി, പാ​വു​ക്ക​ര പ്ര​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യും വെ​ള്ള​ത്തി​ലാ​യി. മേ​ഖ​ല​യി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളും ആ​രം​ഭി​ച്ചു. ത​രി​ശു​പു​ര​യി​ട​ത്തി​ൽ പൊ​ന്നു​വി​ള​യി​ച്ച കൈ​ര​ളി ഫാ​ർ​മേ​ഴ്സ് ക്ല​ബ് കൂ​ട്ടാ​യ്മ​യു​ടെ ക​ര​ക്കൃ​ഷി​ക​ളും വെ​ള്ളം ക​യ​റി ന​ശി​ച്ചു. ചെ​ന്നി​ത്ത​ല പ​ഞ്ചാ​യ​ത്ത് എ​ട്ടാം വാ​ർ​ഡി​ൽ അ​ഡ്കോ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ര​ളി ഫാ​ർ​മേ​ഴ്സ് ക്ല​ബ് അം​ഗ​ങ്ങ​ൾ ന​ട​ത്തു​ന്ന ജൈ​വ​പ​ച്ച​ക്ക​റി, എ​ത്ത​വാ​ഴ, ചേ​ന, കാ​ച്ചി​ൽ, ചേ​ന്പ്, വെ​ണ്ട, ചീ​ര, ത​ടി​യ​ൻ, ക​പ്പ, ഇ​ഞ്ചി, മ​ഞ്ഞ​ൾ, മു​ള​ക്, എ​ള്ള് എ​ന്നീ കൃ​ഷി​ക​ളാ​ണ് വെ​ള്ള​ക്കെ​ട്ടി​ൽ ന​ശി​ച്ച​ത്. ഇ​തോ​ടൊ​പ്പം സ​മീ​പ​ത്തെ മൂ​ന്നേ​ക്ക​ർ പാ​ട​ത്ത് നെ​ൽ​കൃ​ഷി​യും വെ​ള്ള​ത്തി​ലാ​യി.