ന​ദി​ക​ളി​ലെ ജ​ല​വി​താ​നം താ​ണു, ആ​ശ​ങ്ക ഒ​ഴി​ഞ്ഞു
Monday, August 10, 2020 9:53 PM IST
ചെ​ങ്ങ​ന്നൂ​ർ: ക​ഴി​ഞ്ഞ മൂ​ന്നു​ദി​വ​സം നീ​ണ്ടു​നി​ന്ന ശ​ക്ത​മാ​യ മ​ഴ​യെ തു​ട​ർ​ന്ന് ഡാ​മു​ക​ളു​ടെ വൃ​ഷ്ടി​പ്ര​ദേ​ശ​ത്ത് ഉ​ണ്ടാ​യ നീ​രൊ​ഴു​ക്കി​ൽ ക​ക്കാ​ട് ജ​ല​വൈ​ദ്യു​തി​യു​ടെ മൂ​ഴി​യാ​ർ ഡാം ,​മ​ണി​യാ​ർ, പ​ന്പ എ​ന്നീ ഡാ​മു​ക​ളു​ടെ ഷ​ട്ട​റു​ക​ൾ തു​റ​ന്ന​തോ​ടെ തീ​ര​പ്ര​ദേ​ശ​വാ​സി​ക​ള​ട​ക്കം ജ​ന​ങ്ങ​ൾ എ​ല്ലാം ത​ന്നെ പ്ര​ള​യ​ഭീ​തി​യി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു. 2018ലെ ​പ്ര​ള​യ​ത്തി​ന്‍റെ തി​ക്ത​ഫ​ലം അ​നു​ഭ​വി​ച്ച​റി​ഞ്ഞ ജ​നം 2018 ആ​വ​ർ​ത്തി​ക്കു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.
ഇ​തി​നോ​ട​കം ത​ന്നെ ആ​യി​ര​ക്ക​ണ​ക്കി​ന് തീ​ര​ദേ​ശ​വാ​സി​ക​ളാ​ണ് ചെ​ങ്ങ​ന്നൂ​രി​ൽ നി​ന്ന് പാ​ലാ​യ​നം ചെ​യ്ത​ത്. ക്യാ​ന്പു​ക​ൾ സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും കോ​വി​ഡ് ഭീ​തി​മൂ​ലം ക്യാ​ന്പു​ക​ളി​ലേ​ക്ക് മാ​റാ​ൻ പ​ല​രും സ​ന്ന​ദ്ധ​രാ​യി​രു​ന്നി​ല്ല എ​ന്നും പ​റ​യു​ന്നു. കൂ​ടു​ത​ൽ പേ​രും ബ​ന്ധു​മി​ത്രാ​ദി​ക​ളു​ടെ വീ​ടു​ക​ളി​ലേ​യ്ക്കാ​ണ് പോ​യ​ത്.​വെ​ള്ള​പ്പൊ​ക്ക ഭീ​തി​യെ​ത്തു​ട​ർ​ന്ന് ക​ഴി​ഞ്ഞ വ്യാ​ഴം വെ​ള്ളി ദി​വ​സ​ങ്ങ​ളി​ൽ ത​ന്നെ ആ​ളു​ക​ളു​ടെ പ​ലാ​യ​നം തു​ട​ങ്ങി​യി​രു​ന്നു. സാ​ധ​ന സാ​മ​ഗ്രി​ക​ൾ, ഗൃ​ഹോ​പ​ക​ര​ണ​ങ്ങ​ൾ വ​സ്ത്ര​ങ്ങ​ൾ മ​റ്റ് വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ​വ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ൽ ക​യ​റ്റി വ​യ്ക്കു​ന്ന തി​ര​ക്കി​ലാ​യി​രു​ന്നു മി​ക്ക​വ​രും. ഇ​രു​ച​ക്ര​വാ​ഹ​ന​ങ്ങ​ള​ട​ക്കം സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ൾ ഉ​യ​ർ​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ലും ,റോ​ഡു​ക​ളി​ലെ പാ​ല​ങ്ങ​ളി​ലും വെ​ള്ളം ക​യ​റാ​ത്ത സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ളി​ലും ഇ​ട്ടി​രി​ക്കു​ന്ന കാ​ഴ്ച​ക​ൾ ഇ​പ്പോ​ഴും കാ​ണാം. വെ​ള​ളം പൂ​ർ​ണ​മാ​യി ഇ​റ​ങ്ങു​ന്ന​തോ​ടെ ഇ​വ ഇ​വി​ടെ നി​ന്നും മാ​റ്റു​ക​യു​ള്ളു. അ​തേ​സ​മ​യം ഇ​ന്ന​ലെ മ​ഴ​യ്ക്ക് അ​ല്പം ശ​മ​നം വ​ന്ന​തോ​ടെ ന​ദി​ക​ളി​ലെ ജ​ല വി​താ​നം താ​ഴ്ന്ന​ത് തീ​ര​ദേ​ശ വാ​സി​ക​ൾ​ക്കും താ​ഴ്ന്ന പ്ര​ദേ​ശ​വാ​സി​ക​ൾ​ക്കും ആ​ശ്വാ​സ​മേ​കി. എ​ങ്കി​ലും താ​ഴ്ന്ന പ്ര​ദേ​ശ​ത്ത് വെ​ള്ളം പൂ​ർ​ണ്ണ​മാ​യി ഇ​റ​ങ്ങാ​ൻ സ​മ​യം എ​ടു​ക്കും.